ലക്‌നൗ: ബിജെപി യുപിയില്‍ ഇല്ലാതാകുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ആദ്യ രണ്ടുഘട്ട വോട്ടെടുപ്പിലും സമാജ് വാദി പാര്‍ട്ടി സെഞ്ചുറി നേടി. അടുത്ത രണ്ടു ഘട്ടത്തിലും ഇത് ആവര്‍ത്തിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി. സംസ്ഥാനത്തു നിന്നും ബിജെപി ഇല്ലാതാകും. യുപിയിലെ കര്‍ഷകര്‍ ഒരിക്കലും ബിജെപിയോട് ക്ഷമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെയാണ് അഖിലേഷിന്റെ പരാമര്‍ശം. ജസ്വന്ത് നഗറിലെ സെയ്‌ഫെയിയില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം മടങ്ങുകയായിരുന്നു അഖിലേഷ്. ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരായ യുവജനത ഉള്ളത് ഇവിടെയാണ്. ലോക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയവര്‍ ഏറെയും ഇവിടെയാണ്.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കിയിട്ടില്ല. വികസനം ഇല്ലാതാക്കിയ ബിജെപി തൊഴിലും തട്ടിയെടുക്കുന്നുവെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.
യുപിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ക്രമസമാധാനം തകര്‍ന്ന അവസ്ഥയിലാണെന്നും അഖിലേഷ് പറഞ്ഞു. 59 മണ്ഡലങ്ങളിലായി 627 സ്ഥാനാര്‍ഥികളാണ് യുപിയില്‍ ഞായറാഴ്ച ജനവിധി തേടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.