ന്യൂയോർക്ക് : മൊസാംബിക്കിന്റെ വടക്കൻ  പ്രദേശത്ത് ഒരു  സംഘം ഇസ്ലാമിക തീവ്രവാദികൾ  ഗ്രാമീണരെ കൊലപ്പെടുത്തുകയും സ്ത്രീകളെയും കുട്ടികളെയും ശിരഛേദം ചെയ്യുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ, അന്വേഷിക്കാൻ ഐക്യരാഷ്ട്രസഭ മൊസാംബിക്കിനോട്  ആവശ്യപ്പെട്ടു.    ഐ സി എല്ലുമായി (ഐ സ് ഐ എസ് ) ബന്ധമുള്ള പോരാളികൾ നടത്തിയ ആക്രമണങ്ങളിൽ അടുത്ത ദിവസങ്ങളിൽ 50 ഓളം പേർ മരിച്ചുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ചൊവ്വാഴ്ച ഇറക്കിയ   പ്രസ്താവനയിൽ  ഇതേക്കുറിച്ചു അന്വേഷണം ആവശ്യപ്പെട്ടു. സ്ത്രീകളും  കുട്ടികളും  ഉൾപ്പടെ നിരവധി പേരെ    ശിരഛേദം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയും ചെയ്തതിൽ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തി.
   എന്നാൽ മൊസാംബിക്ക് സർക്കാരിൽ നിന്ന് ഉടനടി പ്രതികരണം ഉണ്ടായില്ല. 
 
ടാൻസാനിയയുടെ അതിർത്തിയിലുള്ള ഈ പ്രദേശത്ത് കോടിക്കണക്കിന് ഡോളർ വിലയുള്ള പ്രകൃതി വാതകശേഖരമുണ്ട് . ഈ പദ്ധതി പ്രദേശത്തു അതിക്രമം വർധിച്ചു വരുകയാണ്. മൊസാംബിക്കിന്റെ വടക്കൻ  പ്രദേശമായ  കാബോ ഡെൽഗഡോയിലെ സുരക്ഷാ സേന   ഐ സ് ഐ എസുമായി  ബന്ധമുള്ള ഈ  സായുധ സംഘത്തിനെതിരെ പോരാടുകയാണ്.  അൽ-ഷബാബ് എന്ന് സ്വയം വിളിക്കുന്ന പോരാളികളെക്കുറിച്ച് വളരെക്കുറച്ചു  മാത്രമേ പുറം ലോകത്തിനു അറിവുള്ളൂ. സൊമാലിയായിലും  ഇത്തരത്തിൽ  ഒരു ഗ്രൂപ്പ്  പ്രവർത്തിക്കുന്നു എങ്കിലും ഇവർ തമ്മിൽ ബന്ധം ഉണ്ടോ എന്ന് അറിവില്ല.
 അമേരിക്കയുടെ പക്കൽ ഉള്ള  കണക്കനുസരിച്ച് മൊസംബിക്കിൽ  തീവ്രവാദികൾ  2017 മുതൽ രണ്ടായിരത്തിലധികം ആളുകളെ കൊന്നൊടുക്കി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.