ദുബായ് : ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയവർക്ക് പാസ്പോർട്ടില്‍ പതിച്ചുകിട്ടിയത് മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ സ്റ്റാമ്പ്. ഭാവിയിലേക്ക് മിഴി തുറക്കുന്ന മ്യൂസിയം 22-02-2022 ന് ചൊവ്വാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. ആ ചരിത്രമുഹൂർത്തത്തിന്‍റെ ഭാഗമാകാനുളള അവസരമാണ് ചൊവ്വാഴ്ച ദുബായിലെത്തിയവർക്ക് ലഭിച്ചത്. സ്റ്റാമ്പ് പതിച്ചുകിട്ടിയപ്പോള്‍ അത്ഭുതവും സന്തോഷവുമായിരുന്നു പലരുടേയും മുഖത്ത്. ബുർജ് ഖലീഫയും ഖസർ അല്‍ വതനും ബുർജ് അല്‍ അറബുമെല്ലാം മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിനെ സ്വാഗതം ചെയ്യാനായി വെള്ളിനിറമണിഞ്ഞിരുന്നു. ദുബായ് മെട്രോയും മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന്‍റെ പുറം മോടിയണിഞ്ഞാണ് കഴിഞ്ഞദിവസം ഗതാഗതം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.