നാടണഞ്ഞപ്പോള്‍ ആശങ്ക ഒഴിഞ്ഞുവെന്ന് യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍

നാടണഞ്ഞപ്പോള്‍ ആശങ്ക ഒഴിഞ്ഞുവെന്ന് യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍

ന്യുഡല്‍ഹി: ആശങ്ക ഒഴിഞ്ഞുവെന്ന് യുക്രൈനില്‍ നിന്ന് ഇന്ത്യയില്‍ തിരികെ എത്തിയ വിദ്യാര്‍ത്ഥികള്‍. യുക്രൈനില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം അര്‍ധരാത്രിയോടെയാണ് ഡല്‍ഹിയില്‍ എത്തിയത്. വരും ദിവസങ്ങളിലും കൂടുതല്‍ ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ് വിദേശകാര്യ മന്ത്രാലയം.

യുക്രൈനിലുള്ള ഇന്ത്യക്കാരെയും ഇന്ത്യന്‍ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളുമായാണ് ആദ്യ എയര്‍ ഇന്ത്യ ഡല്‍ഹിയില്‍ എത്തിയത്. 256 സീറ്റുകളുള്ള ഡ്രീംലൈനര്‍ ബോയിംഗ് 787 വിമാനമാണ് ഡല്‍ഹിയിലെത്തിയത്. ഇന്ത്യക്കാരെ യുക്രൈനില്‍ നിന്ന് ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി മൂന്ന് വിമാനങ്ങളാണ് ഉള്ളത്. വ്യാഴം, ശനി ദിവസങ്ങളില്‍ രണ്ട് വിമാനങ്ങള്‍ കൂടി യുക്രൈനിലേക്ക് പോകും.

അതേസമയം കീവിലെ ബോറിസ്പില്‍ വിമാനത്താവളത്തില്‍ നിന്നാണ് ആദ്യം വിമാനം പുറപ്പെട്ടത്. എയര്‍ ഇന്ത്യയുടെ ബുക്കിങ് ഓഫീസുകള്‍, ഔദ്യോഗിക വെബ്സൈറ്റ്, കോള്‍ സെന്ററുകള്‍, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴി മറ്റു വിമാനങ്ങള്‍ക്കുള്ള ബുക്കിങ് പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.