മോസ്‌കോ:സാമ്പത്തിക ഉപരോധത്തിന്റെ പരിഭ്രാന്തി മാറ്റിവച്ചുള്ള റഷ്യയുടെ നീക്കം അതീവ തന്ത്രപരമെന്ന് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധര്‍. ആഗോള തലത്തില്‍ ബാങ്കുകളേയും ഓഹരികളേയും മരവിപ്പിച്ചാലും പ്രകൃതിവാതക വിഷയത്തില്‍ റഷ്യ വിലപേശിയാല്‍ കുടുങ്ങുക യൂറോപ്യന്‍ രാജ്യങ്ങളായിരിക്കുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഉക്രെയ്നിന്റെ ദുര്‍ബല ഭരണകൂടത്തെ സഹായിക്കണോ അതോ ശക്തമായ റഷ്യയെ പിണക്കാതിരിക്കണോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഇനി യൂറോപ്പാണ്. ഉക്രെയ്നെതിരെ സൈനിക നീക്കം നടത്തുന്നുവെന്നു ചൂണ്ടിക്കാട്ടി റഷ്യക്കെതിരെ സാമ്പത്തിക വാണിജ്യ ഉപരോധത്തിന് അമേരിക്കയും യൂറോപ്പും നടപടി തുടങ്ങിയപ്പോഴും രണ്ടു ദിവസം കാത്തിരുന്നശേഷമാണ് പുടിന്‍ ഉക്രെയ്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തത്.
റഷ്യയില്‍ നിന്നുള്ള പ്രകൃതിവാതക വിതരണം മുടങ്ങിയാല്‍ യൂറോപ്പിന്റെ കാര്യം പരുങ്ങലിലാകും. 48 ശതമാനം ക്രൂഡ് ഓയില്‍ യൂറോപ്പിലേക്കും 41 ശതമാനം ഏഷ്യയിലേക്കും നല്‍കുന്ന രാജ്യവുമാണ് റഷ്യ. നാറ്റോ സഖ്യമാണ് റഷ്യയെ പ്രതിരോധിക്കുമെന്ന് പറയുന്നത്. എന്നാല്‍ റഷ്യയോട് ചേര്‍ന്നുകിടക്കുന്ന ഉക്രെയ്നിനെ രക്ഷിക്കാന്‍ റഷ്യക്കെതിരെ എങ്ങനെ സൈനിക നീക്കം നടത്തുമെന്നതില്‍ അമേരിക്കയ്ക്കും നാറ്റോയ്ക്കും വ്യക്തതയില്ലെന്നതാണ് പുടിന്‍ മുതലെടുത്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.