'ഈ മൗനം മോശം'; ഉക്രെയ്നോടുള്ള ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച് ശശി തരൂര്‍

'ഈ മൗനം മോശം'; ഉക്രെയ്നോടുള്ള ഇന്ത്യന്‍ നിലപാടിനെ വിമര്‍ശിച്ച് ശശി തരൂര്‍

ന്യുഡല്‍ഹി: റഷ്യ-ഉക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെതിരെ ശശി തരൂര്‍ എം പി രംഗത്ത്. അന്താരാഷ്ട്ര തലത്തില്‍ ചില തത്വങ്ങള്‍ ഉണ്ട്. റഷ്യ ചെയ്യുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. റഷ്യയോട് സംസാരിച്ച് യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കണം എന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

ഉക്രെയ്‌നില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്ളപ്പോള്‍ ഉക്രെയ്‌നോട് സൗഹൃദപരമായ സമീപനം വേണം എന്നാണ് തന്റെ അഭിപ്രായം. ഉക്രെയ്‌നില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വൈകി. ഇന്ത്യ ഇപ്പോള്‍ സ്വീകരിക്കുന്ന മൗനം മോശമായി എന്നാണ് തന്റെ അഭിപ്രായം എന്നും ശശി തരൂര്‍ വ്യക്തമാക്കി.

ഉക്രെയ്‌നെതിരായ റഷ്യയുടെ സൈനിക നടപടി അവസാനിപ്പിക്കാന്‍ ഉക്രെയ്ന്‍ സ്ഥാനപതി ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി ഇക്കാര്യം സംസാരിക്കണമെന്ന് ഉക്രെയിന്‍ സ്ഥാനാപതി ഇഗോര്‍ പോളിഖ ആഭ്യര്‍ത്ഥിച്ചു.

വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ ആവര്‍ത്തിച്ചത്. ഉക്രെയ്‌നെതിരെ റഷ്യ സൈനിക നീക്കം തുടങ്ങിയത് മുതല്‍ നിഷ്പക്ഷ നിലപാടിലായിരുന്നു ഇന്ത്യ. യുദ്ധത്തിലേക്ക് നീങ്ങാതെ വിഷയം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാ സമിതിയിലും ആവശ്യപ്പെട്ടിരുന്നു.

യുറോപ്യന്‍ യൂണിയന്‍ വിദേശകാര്യമന്ത്രിയും ഇന്ത്യയുടെ ഇടപെല്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ വിളിച്ചിരുന്നു. എന്നാല്‍ നിഷ്പക്ഷ നിലപാടാണ് ഇന്ത്യയ്‌ക്കെന്ന് വിദേശകാര്യ സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിംങ് വ്യക്തമാക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.