കീവ്: രാജ്യത്തെ സംരക്ഷിക്കാന്‍ റഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ ഉക്രെയ്ന്‍ ഒറ്റയ്ക്കാണെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ സൈന്യത്തിന്റേയും വിമതരുടേയും ആദ്യ ലക്ഷ്യം താനാണെന്നും സെലന്‍സ്‌കി പറഞ്ഞു.' റഷ്യന്‍ സൈനിക സംഘം ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ പ്രവേശിച്ചു കഴിഞ്ഞു. രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചെടുക്കുകയാകും അവരുടെ ലക്ഷ്യം. ഞാനാകും അവരുടെ ആദ്യ ഇര. അതിന് ശേഷം അവര്‍ തന്റെ കുടുംബത്തേയും നശിപ്പിക്കും'.
യുദ്ധത്തിനില്ലെന്നും ഉക്രെയ്നിലേക്ക് സൈന്യത്തെ അയക്കില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ വളരെ വൈകാരികമായാണ് സെലന്‍സ്‌കി പ്രതികരിച്ചത്. രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണെന്ന് സെലന്‍സ്‌കി പറഞ്ഞു. എല്ലാവര്‍ക്കും ഇപ്പോള്‍ ഭയമാണെന്നും ഉക്രെയ്ന് നാറ്റോ അംഗത്വം ഉറപ്പു തരാനോ തങ്ങളുടെ പോരാട്ടത്തിന് കൂടെ നില്‍ക്കാനോ ആരും ഇല്ലെന്നും സെലന്‍സ്‌കി പ്രതികരിച്ചു.
സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ 137 യുക്രെയ്ന്‍ സ്വദേശികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 316 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈ യുദ്ധ സാഹചര്യത്തില്‍ ആരാണ് നമുക്കൊപ്പം പോരാടാനുള്ളതെന്നും ആരേയും താന്‍ കാണുന്നില്ലെന്നും സെലന്‍സ്‌കി പറഞ്ഞു. താനും തന്റെ കുടുംബവുമാണ് അവരുടെ ആദ്യ ഇരയെന്ന് തിരിച്ചറിഞ്ഞിട്ടും തങ്ങള്‍ ഇവിടെ തുടരുകയാണ്. എല്ലാവരും ജാഗ്രത പാലിക്കാനും കര്‍ഫ്യൂ ആചരിക്കാനും സെലന്‍സ്‌കി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.