ഷാർജയില്‍ അനധികൃതമായി പ്രവർത്തിച്ചിരുന്ന 25 മണല്‍ പാർക്കിംഗുകള്‍( കച്ച പാർക്കിംഗ്) മുനിസിപ്പാലിറ്റി അടപ്പിച്ചു. ദുരുപയോഗം ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് നടപടിയെന്ന്, പരിശോധനയ്ക്ക് നേതൃത്വം നല്കിയ ഉദ്യോഗസ്ഥർ പറഞ്ഞു. എമിറേറ്റില്‍ ആവശ്യത്തിന് സ്വകാര്യ -സർക്കാർ പാർക്കിംഗുകള്‍ ഉണ്ട്. വാഹനങ്ങള്‍ അലക്ഷ്യമായി, ദിവസങ്ങളോളം പാർക്ക് ചെയ്യുന്ന പ്രവണത വർദ്ധിച്ചുവരുന്നുണ്ട്. അതുകൊണ്ടാണ് വിവിധ ഭാഗങ്ങളിലായി 25 ഓളം കച്ച പാർക്കിംഗ് സ്ലോട്ടുകള്‍ അടപ്പിച്ചതെന്നും അധികൃതർ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.