ഉക്രെയ്‌നുമായുള്ള ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയയ്ക്കാമെന്ന് റഷ്യ

ഉക്രെയ്‌നുമായുള്ള ചര്‍ച്ചയ്ക്ക് പ്രതിനിധികളെ അയയ്ക്കാമെന്ന് റഷ്യ

മോസ്‌കോ: ഉക്രെയ്‌നുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ. ചര്‍ച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ ഒരുക്കമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വ്യക്തമാക്കി. ബെലാറസ് തലസ്ഥാനമായ മിന്‍സ്‌കിലേക്ക് പ്രതിനിധി സംഘത്തെ അയക്കാമെന്നാണ് റഷ്യ നിലപാടെടുത്തിരിക്കുന്നത്.

ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്കാണ് റഷ്യ സമ്മതം അറിയിച്ചിരിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി പുടിന്‍ ഫോണിലൂടെ സംസാരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിലാണ് ചര്‍ച്ചയ്ക്കുള്ള വഴി തെളിഞ്ഞത്.

അതിനിടെ പുടിനെതിരെ നിലപാട് കടുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍. പുടിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതായി യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കി. യൂറോപ്പിലെ പുടിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാനും യൂണിയന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഉക്രെയ്ന്‍ ആയുധം വെച്ച് കീഴടങ്ങിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ നേരത്തെയും നിലപാടെടുത്തിരുന്നു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉക്രെയ്‌നെ നിരായുധീകരിക്കുകയാണ് ലക്ഷ്യമെന്നും ഉക്രെയ്‌നെ പൂര്‍ണമായും അധീനതയിലാക്കാന്‍ പുടിന്‍ ആഗ്രഹിക്കുന്നില്ലെന്നും ലാവ്റോവ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.