ഉക്രെയ്ന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചെങ്കിലും വെടി നിര്‍ത്താതെ റഷ്യ; കീവില്‍ സ്ഫോടനങ്ങള്‍

ഉക്രെയ്ന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചെങ്കിലും വെടി നിര്‍ത്താതെ റഷ്യ; കീവില്‍ സ്ഫോടനങ്ങള്‍

കീവ്: റഷ്യന്‍ അധിനിവേശം ചെറുക്കാന്‍ ഒറ്റപ്പെട്ടെങ്കിലും ഉക്രെയ്ന്‍ ചെറുത്തു നില്‍ക്കുന്നു. റഷ്യയോട് ചര്‍ച്ചയ്ക്കു തയാറാണെന്നും 'നാറ്റോ'യില്‍ ചേരാതെ മാറിനില്‍ക്കാമെന്നും ഉക്രെയ്ന്‍ അറിയിച്ചു. ബെലാറൂസിലെ മിന്‍സ്‌കില്‍ വച്ച് ചര്‍ച്ചയാകാമെന്നു റഷ്യ വ്യക്തമാക്കിയെങ്കിലും വെടിനിര്‍ത്തലിന്റെ സൂചനയില്ലെന്നാണ് വിവരം.

അതേസമയം കീവില്‍നിന്ന് ഏഴ് കിലോമീറ്റര്‍ മാത്രമകലെ ഹോറ്റമില്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ അറിയിച്ചു. കീവ് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലേറെപ്പേര്‍ വീടുവിട്ടു പലായനം തുടങ്ങി. ആദ്യ ദിവസം 137 പൗരന്മാര്‍ കൊല്ലപ്പെട്ടെന്നു ഉക്രെയ്ന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.