കാബുള്‍: യുദ്ധത്തിന്റെയും അക്രമത്തിന്റെയും പാത വെടിഞ്ഞ് സമാധാന ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് റഷ്യയ്ക്ക് ഉപദേശം നല്‍കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും താലിബാന്‍ ഉപദേശിക്കുന്നു.
താലിബാന്‍ വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖിയാണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കുന്ന പ്രസ്താവന ട്വീറ്റ് ചെയ്തത്. നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച താലിബാന്‍, അക്രമങ്ങള്‍ ഉണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു.

ഉക്രെയ്‌നില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കാള്ളണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ കൂട്ടക്കുരുതികളുടെ ആശാന്‍മാരായ താലിബാന്റെ സാരോപദേശം ചെകുത്താന്‍ വേദമോതുന്നതിന് തുല്യമാണെന്നാണ് സോഷ്യല്‍ മീഡിയായില്‍ വരുന്ന പ്രതികരണങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.