വത്തിക്കാന്‍ സിറ്റി: യുദ്ധം മുറുകിയതോടെ ഉക്രെയ്‌നില്‍ നിന്നു പലായനം ചെയ്യുന്ന പതിനായിരങ്ങള്‍ക്ക് സഹായവും അഭയവും നല്‍കാന്‍ ലിത്വാനിയയിലെ കത്തോലിക്കാ സമൂഹം ഫലപ്രദമായി പ്രവര്‍ത്തിച്ചു തുടങ്ങിയതായി രാജ്യ തലസ്ഥാനമായ വില്‍നിയസിലെ ആര്‍ച്ച്ബിഷപ്പ് ജിന്ററാസ് ഗ്രൂസാസ് അറിയിച്ചു.'ഞങ്ങള്‍ ഇതിനകം അഭയാര്‍ഥികളെ സ്വീകരിച്ചു തുടങ്ങി'- വത്തിക്കാന്‍ ന്യൂസിന്റെ അന്റോണെല്ല പലെര്‍മോയോട് സംസാരിക്കവേ ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.
മെഡിറ്ററേനിയന്‍ മേഖലയിലെ കുടിയേറ്റ പ്രതിസന്ധി പരിഹരിക്കുന്നതിന് സംഘടിപ്പിച്ച ബിഷപ്പുമാരുടെയും മേയര്‍മാരുടെയും യോഗത്തില്‍ പങ്കെടുക്കുന്നതിന് ആര്‍ച്ച്ബിഷപ്പ് ഗിന്റാറസ് ഗ്രൂസാസ് ഇപ്പോള്‍ ഇറ്റലിയിലെ ഫ്‌ളോറന്‍സിലാണ്.നിലവിലെ യോഗത്തിന്റെ പ്രമേയവുമായി ഒത്തുപോകുന്ന സംഭവ വികാസമാണ് ഉക്രെയ്ന്‍ അഭയാര്‍ത്ഥി പ്രവാഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അഭയാര്‍ത്ഥികളുടെ പ്രവാഹം ഉള്‍ക്കൊള്ളാന്‍ സഭയും ലിത്വാനിയയിലെ വിവിധ നഗരങ്ങളിലെ മേയര്‍മാരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്' - യൂറോപ്യന്‍ ബിഷപ്പ് കോണ്‍ഫറന്‍സുകളുടെ കൗണ്‍സില്‍ പ്രസിഡന്റ് കൂടിയായ ആര്‍ച്ച്ബിഷപ്പ് ഗ്രൂസാസ് തുടര്‍ന്നു.
ഉക്രെയ്‌നിലെ സൈനിക നടപടികളുടെ തുടക്കത്തെക്കുറിച്ച് കേട്ടപ്പോള്‍ താനും സഹ ബിഷപ്പുമാരും ഏറ്റവും നിരാശരായെന്ന് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.' ഞങ്ങള്‍ ഉക്രെയ്‌നിലെ ജനങ്ങള്‍ക്കുവേണ്ടിയും അവിടത്തെ സഭയ്ക്കുവേണ്ടിയുമുള്ള പ്രാര്‍ത്ഥനയില്‍ അഗാധമായി പങ്കുചേരുന്നു, സൈനിക നടപടി അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു. പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനുമുള്ള മാര്‍പാപ്പയുടെ ആഹ്വാനത്തില്‍ പങ്കു ചേരുന്നു.'
പോളണ്ടിലേക്ക് അഭയാര്‍ത്ഥികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആര്‍ച്ച്ബിഷപ്പ് ഗ്രൂസാസ് പറഞ്ഞു. ഇതിനകം ലിത്വാനിയയില്‍ താമസിക്കുന്ന ഉക്രെയ്ന്‍ പൗരന്മാരില്‍ പലരും ഉക്രെയ്‌നില്‍ നിന്ന് പലായനം ചെയ്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും പാര്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇറ്റലിയിലെ മീറ്റിംഗിനായി ലിത്വാനിയയില്‍ നിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പ്, ലിത്വാനിയയില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ള അഭയാര്‍ത്ഥികളുടെ എണ്ണം വളരെ കുറവായിരിക്കുമെന്നായിരുന്നു ധാരണ.എന്നാല്‍ ഇപ്പോള്‍ എണ്ണം പതിനായിരങ്ങളാണ്. ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ ഇതിനായി തയ്യാറെടുക്കുന്നു. പിന്തുണയ്ക്കായി വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു കഴിഞ്ഞു.എങ്കിലും യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു'
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.