വിലക്ക് ലംഘിച്ച് വ്യോമാതിര്‍ത്തി കടന്ന് റഷ്യന്‍ വിമാനം; നടപടിയെടുക്കാന്‍ നീക്കവുമായി കാനഡ

വിലക്ക് ലംഘിച്ച് വ്യോമാതിര്‍ത്തി കടന്ന് റഷ്യന്‍ വിമാനം;  നടപടിയെടുക്കാന്‍ നീക്കവുമായി കാനഡ

ഒട്ടാവ: വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് റഷ്യന്‍ വിമാനം കടന്ന സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കാനഡ. ഫ്ളോറിഡയിലെ മിയാമിയില്‍ നിന്ന് മോസ്‌കോയിലേക്ക് പോകുകയായിരുന്ന റഷ്യയുടെ എയ്റോഫ്ളോട്ട് 111 വിമാനമാണ് വിലക്ക് ലംഘിച്ചത്.

ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ചയായിരുന്നു റഷ്യന്‍ വിമാനങ്ങള്‍ക്ക് കനേഡിയന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.അതിനു ശേഷം റഷ്യയുടെ ദേശീയ വിമാന കമ്പനിയായ എയ്റോഫ്ളോട്ടിന്റെ യാത്രാവിമാനം നിയന്ത്രണം ലംഘിച്ചെന്ന് കാനഡ വ്യക്തമാക്കി. റഷ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ് എയ്റോഫ്ളോട്ട്.

യൂറോപ്യന്‍ യൂണിയനും ഇത്തരത്തില്‍ റഷ്യന് വിമാനങ്ങളെ വിലക്കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് യൂറോപ്പിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ് റഷ്യ. റഷ്യന്‍ വിമാനങ്ങളെ വിലക്കുന്നത് സംബന്ധിച്ച് യുഎസും ആലോചനയിലാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

നിരവധി രാജ്യങ്ങള്‍ റഷ്യന്‍ വിമാനങ്ങളെ വിലക്കിയതിനാല്‍ സര്‍വീസുകള്‍ റദ്ദാക്കുന്ന വിമാനകമ്പനികളുടെ എണ്ണം വര്‍ദ്ധിച്ചു.റഷ്യയിലുള്ള അമേരിക്കന്‍ പൗരന്‍മാര്‍ ലഭ്യമായ വിമാന സര്‍വീസുകളില്‍ ഉടന്‍ തിരിച്ചുവരണമെന്നാണ് യു.എസിന്റെ ഇതു വരെയുള്ള നിലപാട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.