ബെലാറസില്‍ കണ്ണുനട്ട് ലോകം; റഷ്യ-ഉക്രെയ്ന്‍ സമാധാന ചര്‍ച്ച ആരംഭിച്ചു

ബെലാറസില്‍ കണ്ണുനട്ട് ലോകം; റഷ്യ-ഉക്രെയ്ന്‍ സമാധാന ചര്‍ച്ച ആരംഭിച്ചു

കീവ്: യുദ്ധം അഞ്ചാം ദിവസമെത്തി നില്‍ക്കുമ്പോള്‍, റഷ്യയും ഉക്രെയ്‌നും അയല്‍രാജ്യമായ ബെലാറസില്‍ സമാധാന ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. യുദ്ധം തുടങ്ങിയതിന് ശേഷം രണ്ട് തവണ റഷ്യ ചര്‍ച്ച സന്നദ്ധത അറിയിച്ചെങ്കിലും ബെലാറസില്‍ വെച്ചുള്ള ചര്‍ച്ചക്ക് ഇന്നലെയാണ് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സമ്മതിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുദ്ധം ആരംഭിച്ചത്.

പ്രതിരോധ മന്ത്രിയാണ് ഉക്രെയ്ന്‍ സംഘത്തെ നയിക്കുന്നത്. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലൂക്കഷെന്‍കോയാണ് ചര്‍ച്ചയ്ക്കായി വൊളൊഡിമിര്‍ സെലെന്‍സ്‌കിയെ ക്ഷണിച്ചത്. എന്നാല്‍ റഷ്യന്‍ അധിനിവേശത്തിന് ബെലാറസ് സഹായം നല്‍കുന്നതിനാല്‍ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു ഉക്രെയ്‌ന്റെ നിലപാട്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

റഷ്യ യുദ്ധത്തില്‍നിന്ന് പിന്‍മാറണം എന്ന ആവശ്യമാണ് പ്രധാനമായും ഉക്രെയ്‌നുള്ളത്. റഷ്യന്‍ സൈനികര്‍ മടങ്ങിപ്പോകണമെന്നു സെലന്‍സ്‌കി ആവശ്യപ്പെട്ടിട്ടുണ്ട്.

ഉക്രെയ്‌നിലെ പല നഗരങ്ങളും പിടിച്ചെടുത്താണ് റഷ്യ ആക്രമണം കടുപ്പിക്കുന്നത്. റഷ്യയിലും മറ്റു രാജ്യങ്ങളിലും യുദ്ധത്തിനെതിരെ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ എത്രയും പെട്ടെന്ന് അംഗത്വം അനുവദിക്കണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. അഞ്ചാം ദിവസവും പാശ്ചാത്യ രാജ്യങ്ങളെ റഷ്യ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. യൂറോപ്പിനൊപ്പം നില്‍ക്കാനാണ് ആഗ്രഹം. അതു സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം നീണ്ടുപോയാല്‍ വരും ദിവസങ്ങളില്‍ ഉക്രെയ്‌ന് സൈനിക സഹായം നല്‍കുമെന്ന് യൂറോപ്യന്‍ യൂണിന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.