കീവ്: റഷ്യ ആക്രമണം കടുപ്പിച്ചതോടെ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ പെട്രോള്‍ ബോംബുകള്‍ നിര്‍മിക്കുകയാണ് ഉക്രെയ്‌നിലെ ബിയര്‍ കമ്പനിയായ പ്രാവ്ഡ. ബിയര്‍ കുപ്പികളിലാണ് പെട്രോള്‍ ബോംബുകളുടെ നിര്‍മാണം. ഉക്രെയ്‌നിലെ ലിവിവ് സിറ്റിയിലെ ബിയര്‍ കമ്പനിയാണ് പ്രാവ്ഡ ബ്രൂവറി.
റഷ്യന്‍ സേനയെ പ്രതിരോധിക്കാന്‍ സാധാരണ പൗരന്‍മാര്‍ക്ക് ഉപയോഗിക്കാനാകുന്ന പെട്രോള്‍ ബോംബുകളാണ് ഇപ്പോള്‍ കമ്പനി ബിയര്‍ ബോട്ടിലുകള്‍ കൊണ്ട് നിര്‍മിക്കുന്നത്. പുടിന്‍ ഹുയിലോ' എന്ന പേരുള്ള ബോട്ടിലുകളിലാണ് പെട്രോള്‍ ബോംബുകള്‍ നിര്‍മിക്കുന്നത്. 'ഹുയിലോ' എന്നത് റഷ്യന്‍ ഭാഷയിലെ ഒരു മോശം പ്രയോഗമാണ്. കഴിഞ്ഞ ദിവസം ഖാര്‍കീവില്‍ റഷ്യന്‍ സേനയുടെ ടാങ്കറുകള്‍ നിന്ന് കത്തുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. സാധാരണ പൗരന്‍മാര്‍ പെട്രോള്‍ ബോംബുകളും മറ്റുമായി ടാങ്കറുകള്‍ ആക്രമിക്കുകയായിരുന്നു എന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
റഷ്യന്‍ ആക്രമണമുണ്ടായാല്‍ അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും സഹായിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഉക്രെയ്ന്‍. എന്നാല്‍, റഷ്യ ഏകപക്ഷീയമായി ആക്രമണം തുടങ്ങിയപ്പോള്‍ ഉക്രെയ്ന്‍ ഒറ്റപ്പെടുന്നതാണ് കണ്ടത്. പുറത്തുനിന്നുള്ള സൈനിക സഹായം ലഭിക്കില്ല എന്നുറപ്പായതോടെ പൗരന്‍മാരോട് ആയുധമെടുത്ത് പോരാടാനും രാജ്യത്തെ പ്രതിരോധിക്കാനും പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ആഹ്വാനം ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.