ഉക്രെയ്‌ന് യൂറോപ്യൻ യൂണിയനിൽ ഉടൻ അംഗത്വം വേണം: സെലെൻസ്കി

ഉക്രെയ്‌ന് യൂറോപ്യൻ യൂണിയനിൽ ഉടൻ അംഗത്വം വേണം: സെലെൻസ്കി

കീവ് : യൂറോപ്യൻ യൂണിയൻ അംഗത്വത്തിനായുള്ള ഉക്രെയ്നിന്റെ അപേക്ഷയിൽ സെലെൻസ്കി ഒപ്പുവച്ചു. റഷ്യൻ സേനയുടെ അധിനിവേശത്തിൽ നിന്ന് സ്വയം പ്രതിരോധിക്കുന്നതിനാൽ ഉക്രെയ്‌നെ പ്രത്യേക നടപടിക്രമങ്ങൾ പ്രകാരം ഉടൻ അംഗത്വം നേടാൻ അനുവദിക്കണമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെടുകയും ചെയ്തു.

"ഏറ്റവും പ്രധാനമായി, എല്ലാ യൂറോപ്യന്മാരോടും ഒപ്പം  തുല്യരായിരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അത് ന്യായമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ അതിന് അർഹരാണെന്നും എനിക്ക് ഉറപ്പുണ്ട്," സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

റഷ്യൻ സൈന്യത്തിന് തിരിച്ചടി നൽകുവാൻ ഉക്രെയ്ൻ സൈന്യത്തിന് സാധിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിനകം 1000-ലധികം പട്ടാളക്കാർ റഷ്യക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു. വാഹനവ്യൂഹങ്ങൾക്ക് നേരിട്ട നഷ്ടങ്ങൾ സേനയുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസ്സപ്പെടുത്തുന്നു. പക്ഷെ കാർക്കീവ്   പോലുള്ള മേഖലകളിൽ റോക്കറ്റ് ആക്രമണങ്ങൾ ശക്തമാണ്.
ഉക്രെയ്നിനെതിരായ ഈ ആക്രമണം അവസാനിപ്പിച്ച് നിരുപാധികമായി തങ്ങളുടെ സേനയെ പിൻവലിക്കാനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പൂർണ്ണമായി പാലിക്കാനും റഷ്യയോട് യു എന്നിലെ അടിയന്തര യോഗത്തിൽ ഉക്രെയ്ൻ പ്രതിനിധി ആവശ്യപ്പെട്ടു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.