വാഴ്‌സോ/മുംബൈ : ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യക്കാരെ പോളണ്ടിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന ശിവസേന എംപി പ്രിയങ്ക ചതുര്‍വേദിയുടെ വാദം തള്ളി ഇന്ത്യയിലെ പോളണ്ട് അംബാസഡര്‍ ആദം ബുരാക്കോവ്‌സ്‌കി.സമൂഹമാദ്ധ്യമങ്ങളില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അതിനെക്കുറിച്ച് കൃത്യമായി അന്വേഷിക്കണമെന്ന് വിഷയത്തില്‍ ബുറക്കോവ്‌സ്‌കി പ്രിയങ്കയ്ക്ക് മറുപടി നല്‍കി.
ഇന്ത്യയിലെ പോളണ്ടിന്റെ എംബസിയെ ടാഗ് ചെയ്ത് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോളണ്ടിലേക്കുള്ള പ്രവേശനം നിഷേധിക്കുകയാണെന്ന് ചതുര്‍വേദി പറഞ്ഞിരുന്നു. ഞായറാഴ്ച പ്രവേശനം അനുവദിച്ച വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചതായും അവര്‍ ആരോപിച്ചു.
'ഉക്രെയ്നില്‍ നിന്നുള്ള ആര്‍ക്കും പ്രവേശനം നിഷേധിച്ചിട്ടില്ല. സമൂഹമാദ്ധ്യമത്തില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ ഉറവിടം പരിശോധിക്കണം. ഈ സമയം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്' - ബുറക്കോവ്‌സ്‌കി പ്രിയങ്കയോട് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു.
പ്രവേശനം നിരോധിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ അറിയിക്കാന്‍ ബുറക്കോവ്സ്‌കി നിര്‍ദ്ദേശിച്ചുവെങ്കിലും, ഏതാനും വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ മാത്രമാണ് മറുപടിയായി പ്രിയങ്ക നല്‍കിയത്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
മാത്രമല്ല ആരേയും ടാഗ് ചെയ്യാതെയാണ് പ്രശ്നം ഉന്നയിച്ചതെന്നും, തനിക്ക് വ്യക്തിപരമായി മറുപടി അയച്ചതില്‍ അതൃപ്തി ഉണ്ടെന്നും മറ്റൊരു ട്വീറ്റില്‍ പ്രിയങ്ക വീണ്ടും പറഞ്ഞു.
https://twitter.com/priyankac19/status/1498363480138678274/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1498369313702494209%7Ctwgr%5E%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.opindia.com%2F2022%2F03%2Fpolands-ambassador-to-india-refutes-shiv-sena-mps-allegations-asks-her-not-to-spread-fake-news%2F
https://twitter.com/IndiainPoland?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1498023173589110785%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2022%2F03%2Fpolands-ambassador-to-india-refutes-shiv-sena-mps-allegations-asks-her-not-to-spread-fake-news%2F
https://twitter.com/IndiainPoland?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1498187758501773314%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2022%2F03%2Fpolands-ambassador-to-india-refutes-shiv-sena-mps-allegations-asks-her-not-to-spread-fake-news%2F
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.