ചിക്കാഗോ ​സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ വിഭൂതി തിരുന്നാൾ ആഘോഷം.

ചിക്കാഗോ ​സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ വിഭൂതി തിരുന്നാൾ ആഘോഷം.

ചിക്കാഗോ: അന്‍പത് നോമ്പിന്റെ ഒരുക്കമായിട്ടുള്ള വിഭൂതി തിരുന്നാളിന്റെ തിരുകര്‍മ്മങ്ങള്‍​ ചിക്കാഗോ സെന്റ് തോമസ് സീറോമലബാര്‍ കത്തീഡ്രല്‍ ​ദേവാലയത്തിൽ ​നടന്നു. ​ ​​ചിക്കാഗോ രൂപത ബിഷപ് ​മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മിക​നും ​ ഇടവക വികാരി ​ഫാ. തോമസ് ​കടുകപ്പിള്ളിൽ, അസി. വികാരി ഫാദര്‍ മെല്‍​വിന്‍​,​ റവ ഡോ. ജോര്‍ജ് ദാനവേലില്‍, ​ഫാ. ജോനസ് ചെറുനിലം, ഫാദര്‍ സിമി ജോസഫ് എന്നിവര്‍ സഹകാര്‍മ്മിക​രും ആയിരുന്നു.​ ​

അൻപത് നോമ്പിലേക്ക് കടന്ന ഇടവകാംഗങ്ങൾക്ക് മാർ ജേക്കബ് അങ്ങാടിയത്ത് സന്ദേശം പങ്ക് വച്ചു. ഉക്രൈൻ യുദ്ധസമാപ്തി, സിനഡ് തീരുമാനം എല്ലാ രൂപതകളിലും നടപ്പാക്കുക എന്നീ രണ്ട് പ്രത്യേക നിയോഗങ്ങളോടെ നോമ്പിലേക്ക് പ്രവേശിക്കാൻ ബിഷപ് ഇടവകാംഗങ്ങളെ ആഹ്വാനം ചെയ്തു.ഏതാണ്ട് അഞ്ഞൂറോളം ഇടവകാംഗങ്ങള്‍ ​വിഭൂതി തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു.​

കഴിഞ്ഞ വര്‍ഷം കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ പലര്‍ക്കും ദേവാലയത്തില്‍ പോയി കുരുശുവര പെരുന്നാള്‍ കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ സാധിച്ചിരുന്നില്ല എന്നുള്ളതിനാൽ തന്നെ ഇത്തവണ ഇടവക ദേവാലയങ്ങളിൽ, തിരുന്നാൾ കർമ്മങ്ങളിൽ പങ്കെടുക്കാൻ ഉത്സാഹത്തോടെ ഇടവകാംഗങ്ങൾ എത്തിയിരുന്നു.

ഇന്നലെ വിഭൂതി തിരുന്നാളിന്റെ തിരുകര്‍മ്മങ്ങള്‍ ​നടന്ന ​ സീറോമലബാര്‍ ദേവാലയങ്ങളി​ലെല്ലാം ​മുഴങ്ങിക്കേട്ട ഈരടികളാണ് 'മനുഷ്യാ നീ മണ്ണാകുന്നു...' എന്നുള്ളത്. തലമുറകള്‍ ഏറ്റുവാങ്ങിയ ഈ ഗാനം ഇന്നും ഒരു പുതുമയായ് മനുഷ്യ ഹൃദയങ്ങളില്‍ നിലകൊള്ളുന്നു.​ ഗായകസംഘം ഈ ഗാനം ആലപിക്കുന്നത് ​ കേള്‍ക്കാന്‍ വേണ്ടി ​ഉത്സാഹത്തോടെ ഈ ദിവസം ​ ദേവാലയത്തില്‍ പോകുന്നവരെയും കണ്ടിട്ടുണ്ട്​. ​മനുഷ്യ ഹൃദയങ്ങളില്‍ പശ്ചാത്താപത്തിന്റെ നനവ് പകര്‍ത്തുന്ന ഈ ഗാനം രൂപപ്പെട്ടത് ഫാദര്‍ ആബേല്‍ സിഎംഐയു​ ​ടെ തൂലികത്തു​ ​മ്പില്‍ നിന്നുമാണ്. ആ വരികള്‍ക്ക് കെ.കെ ആന്റണി ( ആന്റണി മാഷ് ) ഈണം പകര്‍ന്നപ്പോള്‍ പിറന്നത് മനുഷ്യ ഹൃദയങ്ങളെ കീഴടക്കിയ അതുല്യമായൊരു ഗാനമായിരുന്നു. ഫാദര്‍ ആബേല്‍ ​-​ കെ.കെ ആന്റണി​-യേശുദാസ് ​ കൂട്ടുകെട്ടില്‍ വിരിഞ്ഞ ​ഭക്തി ​ഗാനങ്ങള്‍ എല്ലാം തന്നെ മനുഷ്യഹൃദയങ്ങളില്‍​ ചലനം സൃഷ്ടിച്ച്കൊണ്ട് ​ ഇന്നും ​ജീവിക്കുന്നു.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.