ശരീരസൗന്ദര്യം വർദ്ധിപ്പിക്കുക എന്നത് എല്ലാവർക്കും താത്പര്യമുള്ള കാര്യമാണ്. ഇതിനായി ബ്യൂട്ടി പാർലറുകൾ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ വളരെ പ്രധാനപ്പെട്ട കാര്യമാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നുള്ളതും. ശരീരസൗന്ദര്യം നിലനിർത്താൻ സഹായിക്കുന്ന അഞ്ചു ഭക്ഷണങ്ങൾ ഇവയാണ്.
1. അവോക്കാഡോ
ശരീരത്തിന് ഗുണകരമായ കൊഴുപ്പു ഇതിൽ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ചർമ്മം ഈർപ്പമുള്ളതാകുകയും പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന ചുളിവുകൾ കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല ചർമ്മത്തിന്റെ ഇലാസ്തികത (ഇലാസ്റ്റിസിറ്റി) വർധിപ്പിച്ചു മൃതുവാക്കുന്നു.
2. മത്സ്യങ്ങൾ
മത്സ്യങ്ങളിൽ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇതു ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. ത്വക്ക് രോഗങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. സാൽമൺ പോലെയുള്ള മത്സ്യം ആഴ്ചയിൽ മൂന്ന് തവണ ഉപയോഗിക്കുന്നത് നല്ലതാണ്.
3. വാൽനട്ട്
വാൽനട്ടിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡ്, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. ഇതു അണുബാധ കുറയ്ക്കുവാനും ചർമ്മം മൃദുവാക്കുവാനും സഹായിക്കുന്നു. അതിനാൽ ദിവസവും 2-3 വാൽനട്ട് കഴിക്കുന്നത് നല്ലതാണ്.
4. മധുരക്കിഴങ്
മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ബീറ്റ കരോട്ടിനോയ്ഡ് ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. വൈറ്റമിൻ സി, വൈറ്റമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മ സൗന്ദര്യത്തിനു നല്ലതാണ്.
5. ഡാർക്ക് (ഇരുണ്ട) ചോക്ലേറ്റുകൾ
എഴുപതു ശതമാനം കൊക്കോ അടങ്ങിയ ചോക്ലേറ്റുകൾ ചർമ്മത്തിന്റെ നിറം കൂട്ടുവാൻ സഹായിക്കുന്നു. മുഖത്തെ കറുത്തപാടുകൾ കുറയ്ക്കുവാനും സഹായിക്കുന്നു. കൊളാജൻ (collagen), അതായതു ചർമ്മത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ വർദ്ധിപ്പിക്കുവാൻ ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് നല്ലതാണ്. അതിനാൽ മുപ്പതു മുതൽ അമ്പതു ഗ്രാം വരെ ഡാർക്ക് ചോക്ലേറ്റ് ദിവസവും കഴിക്കാവുന്നതാണ്.
ഇവ കൂടാതെ നിരവധി പഴങ്ങളിലും പച്ചക്കറികളിലും ചർമ്മത്തിളക്കത്തിനാവശ്യമായ വിറ്റാമിനും ധാതുക്കളും അടങ്ങിയിരിക്കുന്നു. മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും ധാരാളമായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കണം. കൊഴുപ്പു കുറഞ്ഞ തൈര്, നട്ട്സ്, പയർ, വിത്തുകൾ (സീഡ്‌സ്) എന്നിവയും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.
ഡൈറ്റിഷൻ അനുമോൾ ജോജി
ചെന്നൈ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.