ഉടന്‍ ഖാര്‍കീവ് വിടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം: ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു; മരണം പക്ഷാഘാതം പിടിപെട്ട് ചികിത്സയിലിരിക്കേ

ഉടന്‍ ഖാര്‍കീവ് വിടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം: ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു; മരണം പക്ഷാഘാതം പിടിപെട്ട് ചികിത്സയിലിരിക്കേ

കീവ്: ഖാര്‍കീവിലെ ഇന്ത്യക്കാര്‍ അടിയന്തരമായി നഗരത്തിനു പുറത്തു കടക്കണമെന്ന് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ഉക്രെയ്ന്‍ സമയം വൈകിട്ട് ആറു മണിക്കു മുമ്പായി സുരക്ഷാ കേന്ദ്രങ്ങളിലേക്കു മാറാനാണ് എംബസി നിര്‍ദേശിച്ചിട്ടുള്ളത്.

പെസോചിന്‍, ബബായെ, ബെസ്ലിയുഡോവ്ക എന്നിവിടങ്ങളിലേക്ക് എത്രയും വേഗം എത്തണമെന്ന് ഇന്ത്യന്‍ എംബസി ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു. ഖാര്‍കീവില്‍ ഇന്നലെ മുതല്‍ വലിയ ആക്രമണമാണ് റഷ്യ നടത്തുന്നത്.



ഇതിനിടെ ഉക്രെയ്‌നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു. പക്ഷാഘാതം പിടിപെട്ട് ചികിത്സയിലായിരുന്ന പഞ്ചാബിലെ ബര്‍ണാല സ്വദേശി ചന്ദന്‍ ജിന്‍ഡാല്‍ ആണ് മരിച്ചത്. 22 വയസായിരുന്നു.

രോഗത്തെ തുടര്‍ന്ന് വിനിസിയ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. യുദ്ധം തുടങ്ങിയതോടെ ചികിത്സ സുഗമമായിരുന്നില്ല.

വിനിസിയയിലെ നാഷണല്‍ പൈറോഗോവ് മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു. കര്‍ണാടക സ്വദേശി നവീന്‍ ഉക്രെയ്‌നിലെ ഖാര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ചൊവ്വാഴ്ച മരണമടഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.