പനോരമ ഇന്ത്യയുടെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ പരിപാടി ടൊറന്റോയിൽ സംഘടിപ്പിച്ചു

പനോരമ  ഇന്ത്യയുടെ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷ പരിപാടി  ടൊറന്റോയിൽ സംഘടിപ്പിച്ചു

ടൊറന്റോ:പനോരമ ഇന്ത്യ,ഫെബ്രുവരി ഇരുപരുത്തിയേഴ് ഞായറാഴ്ച ടൊറന്റോയിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം 2022സംഘടിപ്പിച്ചു. ഒന്റാറിയോ പ്രവിശ്യയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായിരുന്നതിനാൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഒരു മാസം വൈകിയാണ് നടത്തിയത്. ചടങ്ങിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു.

പ്രവിശ്യാ പാർലമെന്റ് അംഗം ദീപക് ആനന്ദ്, മിസിസാഗ സിറ്റി മേയർ,മേയർ ബോണി ക്രോംബി, ടൊറന്റോ ഇന്ത്യൻ കൗൺസൽ ജനറൽ അപൂർവ ശ്രീവാസ്തവ എന്നീ വിശിഷ്ട വ്യക്തികൾ പരിപാടി ഉദ്ഘാടനം ചെയ്തു.



പരിപാടിയുടെ അവസാനം പനോരമ ഐഡൽഗാനാലാപന മത്സരം, നാടോടി നൃത്ത മത്സരം, വെർച്വൽ ആർട്ട് മത്സരം എന്നിവയുടെ വിജയികളെ പ്രഖ്യാപിച്ചു.
കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കാത്തത് കണക്കിലെടുത്താണ് ഈ വർഷം ഹൈബ്രിഡ് മാതൃകയിൽ പരിപാടി സംഘടിപ്പിച്ചത്. മുപ്പത്തിയഞ്ചോളം ടിവി ചാനലുകളും വിവിധ സാമൂഹ്യ മാധ്യമങ്ങളും പരിപാടിയുടെ തത്സമയ സംപ്രേഷണം നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.