കൊല്‍ക്കത്ത: ഉക്രെയ്നിൽ റഷ്യൻ അധിനിവേശം തുടരുന്ന സാഹചര്യത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യക്കാരെ യുദ്ധമുഖത്ത് നിന്ന് തിരിച്ചു കൊണ്ടുവരുന്നതിലല്ല, തിരഞ്ഞെടുപ്പ് കൊഴുപ്പിക്കുന്നതിലാണ് ബിജെപിയുടെ ശ്രദ്ധയെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.
ആളുകളെ തിരികെ കൊണ്ടുവരുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തുന്നുവെന്നും എല്ലാവരെയും സുരക്ഷിതമായി തിരികെയെത്തിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മമത പറഞ്ഞു.
'കോവിഡ് ലോകത്ത് നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയെന്നും ഇനിയതൊന്നും ആവര്‍ത്തിക്കാതിരിക്കാന്‍ ലോകസമാധാനം നിലനിര്‍ത്തുന്ന ചര്‍ച്ചകള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കണം. രക്ഷാദൗത്യത്തിന്‍റെ കാര്യത്തില്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള എന്റെ കടമ ഞാന്‍ നിര്‍വഹിച്ചു. ഇനി കേന്ദ്രസര്‍ക്കാരാണ് വിഷയത്തില്‍ ഇടപെടേണ്ടത്' എന്ന് മമത പറഞ്ഞു.
അതേസമയം, മുഴുവന്‍ ഇന്ത്യക്കാരെയും തിരികെയെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി . റഷ്യയുമായി പ്രധാനമന്ത്രി നടത്തിയ സംഭാഷണത്തില്‍ ഇന്ത്യന്‍ ജനതയെ സുരക്ഷിതരാക്കുമെന്നും തിരികെയെത്തിക്കാന്‍ സഹായിക്കുമെന്നും പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.