റഷ്യയിലെയും ബെലാറുസിലെയും പദ്ധതികള്‍ ലോകബാങ്ക് നിര്‍ത്തിവെച്ചു; ഉക്രെയ്ന് 22.7 ലക്ഷം കോടിയുടെ സഹായം

റഷ്യയിലെയും ബെലാറുസിലെയും പദ്ധതികള്‍ ലോകബാങ്ക് നിര്‍ത്തിവെച്ചു; ഉക്രെയ്ന് 22.7 ലക്ഷം കോടിയുടെ സഹായം

വാഷിംഗ്ടണ്‍: റഷ്യയിലെയും ബെലാറുസിലെയും എല്ലാ പദ്ധതികളും അടിയന്തരമായി നിര്‍ത്തിവെച്ചതായി ലോകബാങ്ക്. അധിവേശത്തിനുള്ള മറുപടിയായാണ് ലോകബാങ്കിന്റെ നടപടി. യുദ്ധം തകര്‍ത്ത ഉക്രെയ്‌ന് 22.7 ലക്ഷം കോടി രൂപയുടെ സഹായം നല്‍കുമെന്നും ബാങ്ക് അറിയിച്ചു.

2014ലെ ക്രൈമിയ യുദ്ധത്തിനു ശേഷം റഷ്യക്ക് പുതിയ വായ്പകളോ നിക്ഷേപങ്ങളോ അനുവദിച്ചിരുന്നില്ല. 2020 മധ്യത്തോടെ ബെലാറുസിന് പുതിയ വായ്പകള്‍ നല്‍കുന്നത് നിര്‍ത്തിയിരുന്നതായും ലോകബാങ്ക് വ്യക്തമാക്കി.

അതേസമയം അന്താരാഷ്ട്ര നാണയനിധിയും ഉക്രെയ്‌ന് സഹായം നല്‍കുന്ന കാര്യം പരിഗണിച്ചു വരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.