ഉക്രെയ്‌നിനായുള്ള പ്രാര്‍ത്ഥനയോടെ ജോ ബൈഡന്‍; 'നോമ്പുകാലത്ത് ഐസ്‌ക്രീമും മധുരപലഹാരവുമില്ല'

ഉക്രെയ്‌നിനായുള്ള പ്രാര്‍ത്ഥനയോടെ ജോ ബൈഡന്‍; 'നോമ്പുകാലത്ത് ഐസ്‌ക്രീമും മധുരപലഹാരവുമില്ല'

വാഷിംഗ്ടണ്‍:നോമ്പുകാലത്തെ വ്യക്തിഗത ത്യാഗത്തിന്റെ ഭാഗമായി ഐസ്‌ക്രീമും മറ്റ് മധുരപലഹാരങ്ങളും ഉപേക്ഷിച്ച് പ്രസിഡന്റ് ജോ ബൈഡന്‍. വിഭൂതി ബുധന്‍ ദിവസം നെറ്റിയില്‍ കരിക്കുരിശുമായി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ബൈഡന്‍ ഇക്കാര്യം അറിയിച്ചത്.

ഉക്രെയ്‌നിനായി താന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതായും രാജ്യത്തിന്റെ രണ്ടാമത്തെ റോമന്‍ കാത്തലിക് പ്രസിഡന്റ് പറഞ്ഞു.വിഭൂതി ബുധനാഴ്ച ഉക്രെയ്‌നു വേണ്ടിയുള്ള പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു.

നോമ്പുകാലത്ത് താന്‍ വിലമതിക്കുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന തോന്നല്‍ മൂലമാണ് ഐസ്‌ക്രീമും മറ്റ് മധുരപലഹാരങ്ങളും വേണ്ടെന്നുവച്ചതെന്ന് ബൈഡന്‍ വെളിപ്പെടുത്തി. ഈ വര്‍ഷം 80 വയസ്സ് തികയുന്ന പ്രസിഡന്റ് മിഡ്വെസ്റ്റിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസില്‍ വിഭൂതി ബുധന്‍ ആചരിച്ചു.

പതിവായി പള്ളിയില്‍ പോകുന്ന ജോ ബൈഡന്‍ കഴിഞ്ഞ വര്‍ഷവും വിഭൂതി ബുധന്‍ ആചരിച്ചിരുന്നു.2010 ല്‍, വൈസ് പ്രസിഡന്റായിരുന്നപ്പോള്‍, ഒരു ബ്രിട്ടീഷ് ടിവി അവതാരകന്‍ അദ്ദേഹത്തിന്റെ നെറ്റിയിലെ കരിക്കുരിശ് മുറിവുണങ്ങിയതിന്റെ അടയാളമായി തെറ്റിദ്ധരിച്ചതു വാര്‍ത്തയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.