കുട്ടികളിലെ അമിതവണ്ണം നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം. പൊണ്ണത്തടി കുട്ടികളുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കാമെന്ന് ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പൊണ്ണത്തടി ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ സൃഷ്ടിക്കും. ഓരോ വര്‍ഷവും കുറഞ്ഞത് 2.8 ദശലക്ഷം ആളുകളുടെ മരണത്തിലേക്ക് നയിക്കുന്നതായും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അടിവയറ്റില്‍ കാണപ്പെടുന്ന കൊഴുപ്പാണ് വിസറല്‍ കൊഴുപ്പ്. ധമനികളുടെ കാഠിന്യം ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയത്തെ കഠിനമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു.അമിതഭാരമുള്ള യുവാക്കളില്‍ വിസറല്‍ കൊഴുപ്പും ധമനികളിലെ കാഠിന്യവും ഗണ്യമായി ഉയര്‍ന്നതായി അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു. വയറിലെ കൊഴുപ്പ് കുട്ടികളിലെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് സൂചിപ്പിക്കുന്നു.
ധമനിയുടെ കാഠിന്യം കൂടുന്തോറും രക്തക്കുഴലുകളിലൂടെ വേഗത്തില്‍ രക്തം നീങ്ങുന്നു. അത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്നും ജോസഫ് കിന്‍ഡ്ലര്‍ വ്യക്തമാക്കുന്നു. യുവാക്കളില്‍ ഹൃദയ സംബന്ധമായ അപകടസാധ്യതകളെക്കുറിച്ചുള്ള പഠനങ്ങള്‍ പരിമിതമാണ്. എന്നാല്‍ രോഗത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കുന്ന ഹൃദയത്തിലെ നെഗറ്റീവ് മാറ്റങ്ങള്‍ കുട്ടിക്കാലത്തും കൗമാരത്തിലും ആരംഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
40 ശതമാനത്തിലധികം പുരുഷന്മാരും സ്ത്രീകളും (2.2 ബില്യണ്‍ ആളുകള്‍) നിലവില്‍ അമിതഭാരമോ അമിതവണ്ണമോ ഉള്ളവരാണ്. കൂടാതെ അനാരോഗ്യകരമായ ഭക്ഷണക്രമം പ്രതിവര്‍ഷം കുറഞ്ഞത് എട്ട് ദശലക്ഷം മരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
രണ്ട് വയസിന് താഴെയുള്ള കുട്ടികളാണ് എല്ലാത്തരം പോഷകാഹാരക്കുറവിനും ഏറ്റവും കൂടുതല്‍ ഇരയാകുന്നത്. യൂറോപ്യന്‍ മേഖലയില്‍ മുന്‍ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ആറ് മുതല്‍ ഒന്‍പത് വയസുവരെയുള്ള മൂന്ന് കുട്ടികളില്‍ ഒരാള്‍ക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ടായിരുന്നതായി സൂചിപ്പിക്കുന്നു.
ടിവി കണ്ട് കൊണ്ട് ഭക്ഷണം കഴിക്കുന്ന കുട്ടികളുണ്ട്. ഇത് നല്ല ശീലമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് കാരണമാകും. കുട്ടികള്‍ ടിവി കാണുന്നതിനിടയ്ക്ക് അവരെ അതില്‍ നിന്ന് ശ്രദ്ധ മാറ്റുന്നത് വളരെ നല്ലതാണ്. കുട്ടികളില്‍ ബുദ്ധിവികാസത്തിന് പോഷക ഗുണമുള്ള ഭക്ഷണങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊടുക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.
കൂടാതെ ശരിയായ ലഘുഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ അടിസ്ഥാനകാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. പല മാതാപിതാക്കളും കുട്ടികള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ ഭക്ഷണം നല്‍കുന്നു. കുട്ടിയുടെ പ്രായത്തിനനുസരിച്ച് ആവശ്യത്തിന് മാത്രം ഭക്ഷണം നല്‍കണം വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.