എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 ന് തുടങ്ങും; രണ്ട് മാസം മധ്യവേനലവധി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 ന് തുടങ്ങും; രണ്ട് മാസം മധ്യവേനലവധി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ രണ്ട് വരെ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ് എല്‍സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29ന് അവസാനിക്കും.

ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ക്ക് മധ്യവേനലവധി ആയിരിക്കും. പ്ലസ് വണ്‍ പരീക്ഷകള്‍ മധ്യവേനലവധി കഴിഞ്ഞ ശേഷം ജൂണ്‍ രണ്ട് മുതല്‍ 18 വരെയുള്ള തീയതികളില്‍ നടത്തും. പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 30ന് ആരംഭിച്ച് ഏപ്രില്‍ 22ന് അവസാനിക്കും.

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി മെയ് 15 മുതല്‍ വൃത്തിയാക്കല്‍ ജോലികള്‍ ആരംഭിക്കും. അധ്യാപകരുടെ പരിശീലന ക്യാംപുകള്‍ മെയ് മാസത്തില്‍ നടത്തുമെന്നും അടുത്ത വര്‍ഷത്തെ അക്കാഡമിക്ക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.