ജറുസലേമില്‍ പട്രോളിംഗിനിടെ പോലീസുകാരെ കത്തി കൊണ്ടു കുത്തി; പലസ്തീന്‍ യുവാവ് വെടിയേറ്റു മരിച്ചു

ജറുസലേമില്‍ പട്രോളിംഗിനിടെ പോലീസുകാരെ കത്തി കൊണ്ടു കുത്തി; പലസ്തീന്‍ യുവാവ് വെടിയേറ്റു മരിച്ചു


ജറുസലേം: ഓള്‍ഡ് ജറുസലേമില്‍ ഇസ്രായേലി പോലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച പലസ്തീന്‍ അക്രമിയെ വെടിവച്ചു കൊന്നതായി ഇസ്രായേല്‍ പോലീസ് അറിയിച്ചു.കിഴക്കന്‍ ജറുസലേമില്‍ താമസിക്കുന്ന 19-കാരനായ പലസ്തീന്‍ പൗരന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കിഴക്കന്‍ ജറുസലേമിലെ ഓള്‍ഡ് സിറ്റിയിലെ ഗേറ്റുകളില്‍ ഒന്നിന്റെ സമീപമായിരുന്നു യുവാവ് നിന്നിരുന്നത്. പട്രോളിംഗുമായി എതിരെ നടന്നുവരികയായിരുന്ന പോലീസുകാരില്‍ ഒരാളെ ഇയാള്‍ കത്തിയെടുത്ത് കുത്തിവീഴ്ത്തി. ഇതോടെ സമീപത്തുണ്ടായിരുന്ന പോലീസുകാര്‍ യുവാവിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.രണ്ട് ഇസ്രായേലി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒരാള്‍ക്ക് കുത്തേല്‍ക്കുകയും മറ്റൊരാള്‍ക്ക് വെടിവെപ്പിനിടെ പരിക്കേല്‍ക്കുകയുമായിരുന്നു.ആക്രമണവുമായി ബന്ധപ്പെട്ട് പലസ്തീന്‍ അധികൃതര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഇടവഴിയിലെ ഒരു ഉരുളന്‍ കല്ലിനരികെ രക്തം പുരണ്ട കത്തി കിടക്കുന്നതതിന്റെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. ഇസ്രായേലി സിവിലിയന്‍മാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് പലസ്തീനികള്‍ ഡസന്‍ കണക്കിന് കത്തിക്കുത്ത്, വെടിവെപ്പ്, വാഹനം കൊണ്ടുള്ള ഇടിച്ചുനിരത്തല്‍ തുടങ്ങിയ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ ആക്രമണങ്ങളില്‍ മിക്കതിനും തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമില്ലെന്ന് അധികൃതര്‍ പറയുന്നു. അതേസമയം, ആക്രമണകാരികളെ കീഴ്‌പ്പെടുത്താന്‍ ഇസ്രായേല്‍ അമിതമായ ബലപ്രയോഗം നടത്തുകയാണെന്ന് പലസ്തീന്‍കാരും അവകാശ സംഘടനകളും ആരോപിക്കുന്നു.

1967 ലെ മിഡ് ഈസ്റ്റ് യുദ്ധത്തില്‍ വെസ്റ്റ് ബാങ്ക്, ഗാസ മുനമ്പ് എന്നിവയ്ക്കൊപ്പം പഴയ നഗരവും അതിലെ ക്രിസ്ത്യന്‍, മുസ്ലീം, ജൂത പുണ്യസ്ഥലങ്ങളും ഉള്‍പ്പെടെ കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ പിടിച്ചെടുത്തു. ഭൂരിഭാഗം അന്താരാഷ്ട്ര സമൂഹവും ഈ നടപടി അംഗീകരിച്ചില്ലെങ്കിലും അത് പിന്നീട് കിഴക്കന്‍ ജറുസലേമനോട് കൂട്ടിച്ചേര്‍ത്തു.അധിനിവേശ വെസ്റ്റ് ബാങ്കും ഗാസയും ഉള്‍പ്പെടുന്ന പ്രദേശം ഒരു സ്വതന്ത്ര രാഷ്ട്രമാക്കാനാണ് പലസ്തീനികള്‍ ശ്രമിക്കുന്നത്, കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കാനും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.