മോസ്കോ: ഉക്രെയ്നിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് നെറ്റ്ഫ്‌ലിക്‌സും പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് നെറ്റ്ഫ്‌ലിക്‌സ് പ്രസ്താവനയില്‍ അറിയിച്ചു.
റഷ്യയില്‍ ഭാവിയില്‍ നടത്താനിരുന്ന ചിത്രീകരണങ്ങളും ഏറ്റടുക്കലുകളും നിര്‍ത്തിവെക്കുന്നതായി നേരത്തെ തന്നെ അറിയിച്ചിരുന്നു. നിലവിലെ യുദ്ധ സാഹചര്യം കണക്കിലെടുത്ത് റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് അറിയിച്ചത്.
നേരത്തെ സാമൂഹിക മാധ്യമമായ ടിക് ടോക്കും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് വീഡിയോ കണ്ടെന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തിവെച്ചിരിക്കുന്നു എന്നായിരുന്നു ടിക് ടോക് അറിയിച്ചത്.
മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി നേരത്തേ റഷ്യ രംഗത്തെത്തിയിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ നടപ്പാക്കുന്നതിനുള്ള നിയമത്തില്‍ ഇതിന്റെ ഭാഗമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഒപ്പുവെച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.