ലണ്ടന്‍:യുദ്ധക്കെടുതിയലായ ഉക്രെയ്നിലെ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് ഒരു മില്യണ്‍ പൗണ്ട് (പത്ത് കോടിയിലധികം രൂപ) ധനസഹായമായി നല്‍കുമെന്ന്് ഹാരിപോട്ടര്‍ കഥാകൃത്തായ ജെ.കെ റൗളിങ്. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ബ്രിട്ടീഷ് എഴുത്തുകാരി ഇക്കാര്യം അറിയിച്ചത്. ഇതിനോടകം സഹായം നല്‍കിയവര്‍ക്ക് നന്ദിയുണ്ടെന്നും റൗളിങ് രേഖപ്പെടുത്തി.
കഴിഞ്ഞ ഒന്നരയാഴ്ചയിലധികമായി ഉക്രെയ്നില്‍ റഷ്യന്‍ അധിനിവേശം കടുക്കുകയാണ്. ഇതുമൂലം ആഹാരവും പാര്‍പ്പിടവുമില്ലാതെ ഓടുന്ന ആയിരക്കണക്കിന് കൂട്ടികള്‍ ലോകത്തിനു മുന്നിലെ നൊമ്പരക്കാഴ്ചയാണ്. ആഗോളതലത്തില്‍ വിവിധ പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കിയ യുദ്ധം ദശലക്ഷക്കണക്കിന് പേരുടെ പലായനത്തിനിടയാക്കി. ഇതോടെയാണ് ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള പ്രമുഖരും വിവിധ സര്‍ക്കാരുകളും ഉക്രെയ്ന്‍ ജനതയ്ക്ക് സഹായഹസ്തവുമായി എത്തിയത്.
യുഎന്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 406 സാധാരണക്കാര്‍ ഉക്രെയ്നില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. 801 പേര്‍ക്ക് പരിക്കേറ്റതായും പറയുന്നു. 1.37 ദശലക്ഷത്തിലധികം ജനങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ഹംഗറി, റുമേനിയ, പോളണ്ട്, സ്ലോവാക്യ, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് അഭയാര്‍ത്ഥി പ്രവാഹം നേരിടുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉക്രെയ്ന്റെ പ്രതിസന്ധി ഘട്ടത്തില്‍ മാനുഷിക സഹായം നല്‍കാന്‍ മുന്നോട്ട് വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.