തല്‍ഹാസി (ഫ്ളോറിഡ): പതിനഞ്ച് ആഴ്ചയ്ക്കു ശേഷം ഗര്‍ഭഛിദ്രം നടത്തുന്നത് നിരോധിച്ചു കൊണ്ടുള്ള ബില്‍ ഫ്ളോറിഡ സെനറ്റ് അംഗീകരിച്ചു. ഗവര്‍ണര്‍ ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. റിപ്പബ്‌ളിക്കന്‍ മേധാവിത്വമുള്ള സെനറ്റ് വോട്ടെടുപ്പില്‍ 23 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 15 അംഗങ്ങള്‍ എതിര്‍ത്തു.
ബില്ലില്‍ ഒപ്പിടാനുള്ള ഒരുക്കത്തിലാണ് ഫ്ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്. പക്ഷേ, നിയമത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഗര്‍ഭഛിദ്ര അനുകൂലികള്‍ അറിയിച്ചിട്ടുണ്ട്. മിസിസിപ്പിയിലും ഈ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.ടെക്സസില്‍ ഇതിനകം തന്നെ ഏഴ് ആഴ്ചക്കുശേഷമുള്ള ഗര്‍ഭഛിദ്രത്തിനു നിരോധനമുണ്ട്. ഇതിനെതിരെ സുപ്രീം കോടതിയില്‍ കേസ് തീര്‍പ്പായിട്ടില്ല.
ടെക്സസില്‍ കര്‍ശനമായി നിയമം നടപ്പാക്കുന്നതുമൂലം അയല്‍ സംസ്ഥാനങ്ങളില്‍ ഗര്‍ഭഛിദ്രത്തിനായി പോകുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഫ്ളോറിഡായിലെ നിയമത്തെ അനുകരിച്ച് അരിസോണയിലും വെസ്റ്റ് വെര്‍ജിനിയായിലും 15 ആഴ്ച നിരോധന നിയമത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുള്ള ബില്‍ പാസാക്കുന്നതിന് ഗവര്‍ണര്‍മാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്.
ഗര്‍ഭധാരണത്തിനുശേഷം കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്നതു മനുഷത്വരഹിതമാണെന്ന് ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന പ്രോലൈഫ് പ്രസ്ഥാനങ്ങള്‍ വാദിക്കുന്നു. എന്നാല്‍ ഇതു വ്യക്തി സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടുന്നതാണെന്നും ഇതിനെ നിയമംകൊണ്ടു നിരോധിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.