കൊച്ചി: നടന്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിക്കു കൈമാറി. ദിലീപും സംഘവും ഉപയോഗിച്ച ആറു ഫോണുകള്‍ കൈമാറണമെന്നു ഹൈക്കോടതി നിര്‍ദേശിച്ച ജനുവരി 29നും തൊട്ടടുത്ത ദിവസവും അതിലെ തെളിവുകള്‍ നശിപ്പിച്ചെന്നാണു രേഖകളില്‍ ഉള്ളത്. 31ന് ഫോണുകള്‍ കൈമാറാനായിരുന്നു കോടതിയുടെ നിര്‍ദേശം.
ദിലീപിന്റെ അഭിഭാഷകന്‍ മൊബൈല്‍ ഫോണുകള്‍ മുംബൈയിലെ ലാബിലേയ്ക്കു കൊറിയര്‍ അയച്ചു. അവിടെവച്ചാണ് തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണ സംഘം കോടതിക്കു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഫൊറന്‍സിക് പരിശോധനയില്‍ തെളിവു നശിപ്പിച്ചതിന്റെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച നാലു ഫോണുകള്‍ ലാബിലെത്തിച്ച് ഇതില്‍ രണ്ടു ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്ത ശേഷമാണു കോടതിക്കു കൈമാറിയത്. 13 നമ്പരുകളില്‍ നിന്നുള്ള വാട്‌സാപ് ചാറ്റ് ഉള്‍പ്പടെ നശിപ്പിച്ചതായി പ്രോസിക്യൂഷന്‍ പറയുന്നു.
അതേസമയം ദിലീപിന്റെ ഫോണില്‍ നിന്നു ക്ലോണ്‍ ചെയ്തു നീക്കിയ വിവരങ്ങള്‍ ഒരു ഹാര്‍ഡ് ഡിസ്‌കിലാക്കി അഭിഭാഷകര്‍ക്കു കൈമാറിയിരുന്നു. ഇതിന്റെ ഒരു കോപ്പി മറ്റൊരു ഹാര്‍ഡ് ഡിസ്‌കിലാക്കി ലാബില്‍ സൂക്ഷിക്കുകയും ചെയ്തു. ഈ ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ഫൊറന്‍സിക് പരിശോധനയില്‍ തെളിവു നശിപ്പിച്ചതു വ്യക്തമായതോടെ ലാബിന്റെ ഡയറക്ടറെയും ജീവനക്കാരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു തെളിവുകള്‍ ശേഖരിച്ചുവെന്നും റി്‌പ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.