ആരു ജയിച്ചാലും മധുരം തയാര്‍; 'ജീത് കെ ലഡു'വുമായി കച്ചവടം കൊഴുപ്പിക്കാന്‍ പഞ്ചാബിലെ ബേക്കറികള്‍

ആരു ജയിച്ചാലും മധുരം തയാര്‍; 'ജീത് കെ ലഡു'വുമായി കച്ചവടം കൊഴുപ്പിക്കാന്‍ പഞ്ചാബിലെ ബേക്കറികള്‍

ലുധിയാന: നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ പഞ്ചാബിലെ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ടെന്‍ഷനിലാണ്. എന്നാല്‍ ഫലം എന്തായാലും ആഘോഷിക്കാന്‍ കച്ചകെട്ടിയിരിക്കുകയാണ് പഞ്ചാബിലെ ബേക്കറികള്‍. ജയം ആഘോഷിക്കാനുള്ള ലഡുവും മധുരപലഹാരങ്ങളുമായി ബേക്കറികള്‍ ഒരുങ്ങിക്കഴിഞ്ഞു. ഇക്കൂട്ടത്തില്‍ ലുധിയാനയിലെ ഒരു കടയില്‍ തയാറാക്കിയ 'ജീത് കെ ലഡു' എന്ന ഭീമന്‍ ലഡുവാണ് ശ്രദ്ധേയം. ഏകദേശം അഞ്ച് കിലോ ആണ് ഈ വിജയത്തിന്റെ ലഡുവിന്റെ ഭാരം.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പല നിറത്തിലുള്ള ലഡുകള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തതായി പലഹാരക്കടയുടമകള്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തോട് അനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ലഡുവിന്റെ ബള്‍ക്ക് ഓര്‍ഡറുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. മഹാമാരികാലത്ത് നേരിട്ട പ്രതിസന്ധികളെ ഈയവസരത്തിലൂടെ ഒരുവിധം മറികടക്കാന്‍ സാധിച്ചിട്ടുണ്ട്. ഇപ്രാവശ്യം വിജയാഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ലഡുകള്‍ തയ്യാറാക്കാന്‍ പരിശീലനം ലഭിച്ച ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ടെന്ന് പഞ്ചാബിലെ ഹല്‍വായ് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ സിംഗ് പറഞ്ഞു,

പഞ്ചാബിന് പുറമെ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം നാളെ പ്രഖ്യാപിക്കും. പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.