• Wed Mar 26 2025

ചിക്കാഗോയിലെ പ്ലൂമ ബാഡ്മിന്റൺ ക്ലബ് സംഘടിപ്പിച്ച അഞ്ച് ദിവസം നീണ്ട് നിന്ന ടൂർണ്ണമെന്റ് അവസാനിച്ചു

ചിക്കാഗോയിലെ പ്ലൂമ ബാഡ്മിന്റൺ ക്ലബ് സംഘടിപ്പിച്ച  അഞ്ച് ദിവസം നീണ്ട് നിന്ന ടൂർണ്ണമെന്റ് അവസാനിച്ചു

ചിക്കാഗോ: ചിക്കാഗോയിലെ പ്ലൂമ ബാഡ്മിന്റൺ ക്ലബ് സംഘടിപ്പിച്ച പ്രഥമ ബാഡ്മിന്റൺ ടുർണമെന്റ് അവസാനിച്ചു. ഫെബ്രുവരി മാർച്ച്‌ മാസങ്ങളിലായായിരുന്നു അഞ്ച് ദിവസം നീണ്ട് നിന്ന ടൂർണമെന്റ് നടത്തിയത്. പ്ലൂമ ക്ലബിന്റെ മുഖ്യ രക്ഷാധികാരിയായ പുന്നൂസ് തച്ചേട്ട് ആയിരുന്നു ടൂർണമെന്നിന്റെ നടത്തിപ്പിന് നേതൃത്വം നൽകിയത്.

നാല്പത്തിയെട്ട് പേരടങ്ങുന്നതായിരുന്നു റ്റീം . കളിക്കാരുടെ നിലവാരമനുസരിച്ച് പല ഗ്രൂപ്പുകളായി തിരിച്ചിരുന്നു. സൗകര്യാർത്ഥം നാല് പേരടങ്ങുന്ന പന്ത്രണ്ട് ഗ്രൂപ്പുകളായി വിഭജിച്ചു. നാല് ദിവസം ലീഡ് മത്സരങ്ങളും അഞ്ചാം ദിവസം ഫൈനൽ, സെമിഫൈനൽ മത്സരങ്ങളും നടത്തപ്പെട്ടു.

ജോർജ് നെല്ലാമറ്റം, നിമ്മി തുരുത്തുവേലിൽ, നിണൽ മുണ്ടപ്ലാക്കൽ,സിറിയക് കൂവക്കാട്ടിൽ, ബിജി സി മാണി, അനീഷ് ആന്റോ എന്നിവർ കോർഡിനേറ്റർമാരായിരുന്നു. ടൂർണമെന്റിന്റെ അവസാനം സിറിയക്  കൂവക്കാട്ടിലിന്റെ വസതിയിൽ വച്ച് ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടി വിജയ മധുരം പങ്ക് വച്ചു. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.



മത്സര വിജയികൾ

AB ഗ്രൂപ്പ് വിജയികൾ - അലക്സ്,സജി
AB ഗ്രൂപ്പ് റണ്ണർ അപ്പ് - അനീഷ്, അജെയിൻ

BC ഗ്രൂപ്പ് വിജയികൾ- ബിജോയ്, ആന്റണി
BC ഗ്രൂപ്പ്  റണ്ണർ അപ്പ് - സിറിയക്, സജി

AC ഗ്രൂപ്പ് വിജയികൾ- ജിതിൻ, സജി
AC ഗ്രൂപ്പ് റണ്ണർ അപ്പ്- മെർവിൻ, ബിജി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.