പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് റിസര്‍വ് ബാങ്കിന്റെ വിലക്ക്

പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന്  റിസര്‍വ് ബാങ്കിന്റെ വിലക്ക്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പെയ്‌മെന്റ് ആപ്പായ പേടിഎം പെയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ).

പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നത് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍ദേശം. 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്‌ട് 35എ അനുസരിച്ചാണ് നടപടി. ഓഡിറ്റ് നടത്താന്‍ പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.



2017 മെയ് 23നാണ് പേടിഎം പേയ്മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 2015ലാണ് പേമെന്റ് ബാങ്കായി ഉയര്‍ത്താനുള്ള പ്രാഥമിക അനുമതി ആര്‍ബിഐ നല്‍കിയത്. നിലവില്‍ 58 മില്ല്യണ്‍ അക്കൗണ്ടുകളാണ് പേടിഎം പേയ്മെന്റ് ബാങ്കില്‍ ഉള്ളത്.

പേടിഎമ്മിലേക്ക് തുടര്‍ന്ന് ഉപയോക്താക്കളെ ചേര്‍ക്കുന്നത് ഐടി ഓഡിറ്റര്‍മാര്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് ആര്‍ബിഐ പരിശോധിച്ച്‌ പ്രത്യേക അനുമതി നല്‍കിയതിനുശേഷം മാത്രമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസ് റിലീസില്‍ വ്യക്തമാക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.