ചെഗുവേരയെ വെടിവച്ച് കൊന്ന സൈനികന്‍ 80-ാം വയസില്‍ മരിച്ചു

ചെഗുവേരയെ വെടിവച്ച് കൊന്ന സൈനികന്‍ 80-ാം വയസില്‍ മരിച്ചു

സാന്റിയാഗോ: കമ്യൂണിസ്റ്റ് വിപ്ലവകാരി ചെഗുവേരയെ വെടിവച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാന്‍ സലാസര്‍ 80-ാം വയസില്‍ മരിച്ചു. ബന്ധുക്കളാണ് മരണ വിവരം പുറത്തുവിട്ടത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ബൊളീവിയയിലെ കിഴക്കന്‍ നഗരമായ സാന്താക്രൂസ് ഡെ ലാ സിയേറയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. എന്നാല്‍ സുരക്ഷാപരമായ കാരണങ്ങളാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മാരിയോ ടെറാന്‍ ചികില്‍സയിലിരുന്ന ആശുപത്രി തയ്യാറായിട്ടില്ലെന്ന് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

1967 ഒക്ടോബര്‍ എട്ടിനാണ് അമേരിക്കന്‍ സി.ഐ.എ-ക്യൂബന്‍ ചാരന്മാരുടെ സഹായത്തോടെയാണ് ബൊളീവിയന്‍ സൈന്യം ചെ ഗുവേരയെ പിടികൂടുന്നത്. തുടര്‍ന്ന് ബൊളീവിയന്‍ പ്രസിഡന്റ് റെനെ ചെഗുവേരയെ വധിക്കാന്‍ ഉത്തരവിടുകയായിരുന്നു. അങ്ങനെയാണ് അന്ന് ബൊളീവിയന്‍ സൈനികനായിരുന്ന മാരിയോ ടെറാന്‍ ചെഗുവേരയെ വധിക്കാന്‍ നിയോഗിക്കപ്പെട്ടത്.

ബൊളീവിയയിലെ ഉപേക്ഷിക്കപ്പെട്ട ഒരു സ്‌കൂളില്‍ വച്ചായിരുന്നു വധശിക്ഷ നടപ്പാക്കിയത്. വെടിവെച്ച് കൊല്ലുമ്പോള്‍ 39 വയസ് മാത്രമായിരുന്നു ചെഗുവേരയുടെ പ്രായം. 30 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം ബൊളീവിയന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച ടെറാന്‍ മാധ്യമങ്ങളില്‍ നിന്നും മറ്റും അകന്ന് അജ്ഞാതനായി ജീവിച്ച് വരികയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.