ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസ് തകരും; ജി-23യെ തള്ളി ഡി.കെ. ശിവകുമാര്‍

ഗാന്ധി കുടുംബമില്ലെങ്കില്‍ കോണ്‍ഗ്രസ് തകരും; ജി-23യെ തള്ളി ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട ദയനീയ പരാജയം ഏറ്റുവാങ്ങിയതിനെ വിമര്‍ശനം ശക്തമാകവേ ഗാന്ധി കുടുംബത്തിന്റെ നേതൃത്വത്തെ പിന്തുണച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസ് പാര്‍ട്ടി ഒരിക്കലും ഐക്യത്തോടെ മുന്നോട്ട് പോവില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഐക്യത്തിന് പിന്നിലെ ചാലക ശക്തികള്‍ ഗാന്ധി കുടുംബമാണ്. അവരില്ലാതെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രിയങ്ക ഗാന്ധി ഇത്തവണ തെരഞ്ഞെടുപ്പുകളില്‍ മികച്ച പോരാട്ടത്തിന് നേതൃത്വം നല്‍കുകയും കഠിനാധ്വാനം നടത്തുകയും ചെയ്‌തെന്നും ഡി.കെ. പറയുന്നു. ജി-23 ഗ്രൂപ്പിന് ദിശാബോധമില്ലെന്നും ശിവകുമാര്‍ വിമര്‍ശിക്കുന്നു.

രാജ്യത്തെ വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. അവരോട് വിശദീകരിക്കുവാന്‍ ഞങ്ങള്‍ക്ക് ഒരവസരം ലഭിച്ചു. എന്നാല്‍ ഞങ്ങളതില്‍ പരാജയപ്പെട്ടുവെന്നും ശിവകുമാര്‍ പറഞ്ഞു. അടുത്ത വര്‍ഷമാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആംആദ്മി പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. കര്‍ണാടക കോണ്‍ഗ്രസില്‍ ശിവകുമാര്‍-സിദ്ധരാമയ്യ ഗ്രൂപ്പുകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം അതിരൂക്ഷമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.