ചെര്‍ണോബിലില്‍ സുരക്ഷാ ആശങ്ക വേണ്ട; വൈദ്യുതി തകരാര്‍ മാറ്റിയെന്ന് ഉക്രെയ്ന്‍ ആണവ വകുപ്പ് ഡയറക്ടര്‍

ചെര്‍ണോബിലില്‍ സുരക്ഷാ ആശങ്ക വേണ്ട; വൈദ്യുതി തകരാര്‍ മാറ്റിയെന്ന് ഉക്രെയ്ന്‍ ആണവ വകുപ്പ് ഡയറക്ടര്‍

കീവ്:ചെര്‍ണോബില്‍ ആണവ നിലയത്തിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി ആഗോള ആണവ നിയന്ത്രണ ഏജന്‍സിയെ ഉക്രെയ്ന്‍ അറിയിച്ചു. നാല് ദിവസത്തിന് ശേഷമാണ് തകരാര്‍ പരിഹരിച്ചതെന്ന് രാജ്യത്തെ ആണവ വകുപ്പ് ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞു.ഉക്രെയ്‌നിലെ ആണവോര്‍ജ്ജ കമ്പനിയായ എനര്‍ഗോ ആറ്റമിന്റെ തലവന്‍ പെട്രോ കോട്ടിനില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ജനറലിന്റെ വിശദീകരണം.

റഷ്യയുടെ അക്രമണമുണ്ടായതിന് പിന്നാലെ ഇവിടെ വൈദ്യുതി തടസ്സപ്പെട്ടത് വലിയ ആശങ്കുണ്ടാക്കിയിരുന്നു. ഒപ്പം ആഗോള ആണവ നിയന്ത്രണ ഏജന്‍സിക്ക് ചെര്‍ണോബിലുമായ ബന്ധം നഷ്ടപ്പെട്ടതും വാര്‍ത്തയായി. വൈദ്യുത ബന്ധം ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് താല്‍ക്കാലികമായി പുന:സ്ഥാപിച്ചത്.

ആണവ നിലയങ്ങള്‍ക്ക് അക്രമത്തില്‍ തകരാര്‍ സംഭവിച്ചിരിക്കാമെന്ന ആശങ്ക ഇതുവരെ ഒഴിഞ്ഞുനില്‍ക്കുകയാണ്. ചെര്‍ണോബില്‍ മേഖലയില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് ഉക്രെയ്ന്‍ ആരോപിച്ചത്. എന്നാല്‍ ആണവ നിലയമല്ല അതിന് സമീപത്തുള്ള സൈനിക കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് റഷ്യ വിശദീകരണം നല്‍കിയിരുന്നു.റഷ്യന്‍ സൈനികരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ പരിശോധന നടത്താനായെന്ന് ഉക്രെയ്ന്‍ ആണവ വകുപ്പ് മേധാവി അറിയിച്ചിരുന്നു.

ഉക്രെയ്ന്റെ ആണവ മേഖലയിലെ പ്രമുഖ സ്ഥാപനമായ എനര്‍ഗോആറ്റം, പെട്രോ കോറ്റിന്‍ എന്നിവയാണ് ആണവ നിലയം സുരക്ഷിതമെന്ന് പരിശോധനകളിലൂടെ സാക്ഷ്യപ്പെടുത്തിയത്. രണ്ടു വൈദ്യുതി ലൈനുകളില്‍ തകരാര്‍ സംഭവിച്ചിരുന്നെന്നും അതില്‍ ഒരെണ്ണം പരിഹരിച്ചെന്നുമാണ് വിവരം.അപകടരമായ രീതിയില്‍ കിടന്നിരുന്ന ആണവ വികിരണ സാദ്ധ്യതകളുള്ള മാലിന്യങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും കമ്പനികള്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.