നിറയെ രോമവുമായി പച്ച നിറത്തില്‍ വിചിത്രമായൊരു പാമ്പ് !

നിറയെ രോമവുമായി പച്ച നിറത്തില്‍ വിചിത്രമായൊരു പാമ്പ് !

വളരെ വിചിത്രമായ രൂപവും നിറയെ രോമമുള്ള പച്ചനിറത്തിലുള്ള പാമ്പ്. തായ്ലന്‍ഡിലെ ഒരു ചതുപ്പിലാണ് ഇതിനെ കണ്ടെത്തിയത്. അതിന്റെ രോമങ്ങളും അത് ചലിക്കുന്നതിന് ഒപ്പം മനോഹരമായി ചലിക്കുന്നത് കാണാന്‍ നല്ല ഭംഗിയാണ്. ഈ കിടിലന്‍ പാമ്പിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ വൈറലാണ്.

യാഹൂ ഓസ്ട്രേലിയയുടെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി 26ന് സഖോണ്‍ നഖോണ്‍ പ്രവിശ്യയിലെ തന്റെ വീടിന് സമീപം വൃത്തിഹീനമായ വെള്ളത്തിലാണ് രണ്ട് അടി നീളമുള്ള ഈ ജീവി തെന്നി നീങ്ങുന്നത് 49 കാരനായ പ്രദേശവാസി ടു കണ്ടത്.

''ഇതുപോലൊരു പാമ്പിനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അത് എന്താണെന്ന് കണ്ടെത്താനും അതിനെക്കുറിച്ച് ഗവേഷണം നടത്താനും ആളുകളെ അനുവദിക്കുന്നത് ഉപയോഗപ്രദമാകുമെന്ന് ഞാനും എന്റെ കുടുംബവും കരുതി'' ടുവിന്റെ മരുമകള്‍ പറഞ്ഞതായി യാഹൂ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

രോമമുള്ള ഈ ജീവിയെ ടുവിന്റെ വീട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇപ്പോള്‍ ബന്ധപ്പെട്ട അധികാരികളുടെ തിരിച്ചറിയലിനായി കാത്തിരിക്കുകയാണവര്‍. ദ സയന്‍സ് ടൈംസ് റിപ്പോര്‍ട്ടനുസരിച്ച് ഇത് വെള്ളത്തില്‍ ജീവിക്കുന്ന പഫ് ഫേസ്ഡ് വാട്ടര്‍ സ്‌നേക്ക് ആയിരിക്കാമെന്നും വളരെക്കാലം ഇരയെ പിടിക്കുന്നതിനായി പാറക്കെട്ടുകളില്‍ കഴിഞ്ഞതിന്റെ ഭാഗമായി ഇതിന്റെ ശരീരത്തില്‍ പായല്‍ വളര്‍ന്നതാകാമെന്നുമാമ് കരുതുന്നത്.

''ചെതുമ്പലുകള്‍ ചര്‍മ്മത്തിന് മുകളിലാണ്. കൂടുതലും കെരാറ്റിന്‍ കൊണ്ടാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ചര്‍മ്മത്തിന് മുകളില്‍ ഒരു പാളി ഉള്ളതുപോലെയാണ്'' എന്‍എസ്ഡബ്ല്യു സെന്‍ട്രല്‍ കോസ്റ്റിലെ വൈല്‍ഡ് ലൈഫ് എആര്‍സിയിലെ സ്‌നേക്ക് സ്പീഷീസ് കോര്‍ഡിനേറ്ററായ സാം ചാറ്റ്ഫീല്‍ഡ് പറഞ്ഞതായി യാഹൂ ന്യൂസ് ഓസ്ട്രേലിയ പറയുന്നു.

പഫ് ഫേസ്ഡ് വാട്ടര്‍ സ്‌നേക്ക്, മാസ്‌ക്ഡ് വാട്ടര്‍ സ്‌നേക്ക് എന്നും ഇവ അറിയപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.