കോണ്‍ഗ്രസ് എല്ലാവരുടേതുമാണ്; കൂട്ടത്തോല്‍വി അത്ഭുതപ്പെടുത്തിയില്ല: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

കോണ്‍ഗ്രസ് എല്ലാവരുടേതുമാണ്; കൂട്ടത്തോല്‍വി അത്ഭുതപ്പെടുത്തിയില്ല: നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍

ന്യുഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപില്‍ സിബല്‍. കൂട്ടത്തോല്‍വി അത്ഭുതപ്പെടുത്തിയില്ലെന്നായിരുന്നു മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ കപില്‍ സിബലിന്റെ പ്രതികരണം. എട്ട് വര്‍ഷമായി നടത്താത്ത ചിന്തന്‍ ശിബിര്‍ ഇപ്പോള്‍ നടത്തിയിട്ട് എന്ത് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു. നേതാക്കളുടെ മനസിലാണ് ചിന്തന്‍ ശിബിര്‍ നടക്കേണ്ടിയിരുന്നതെന്നും കപില്‍ സിബല്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിന്റെയല്ല. രാഹുല്‍ ഗാന്ധി ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. നേതൃസ്ഥാനത്തു നിന്ന് ഗാന്ധി കുടുംബം മാറി നില്‍ക്കട്ടേയെന്നും മറ്റേതെങ്കിലും നേതാവിന് അവസരം നല്‍കൂവെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെത്തി ചന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുലിന് എന്തധികാരം ആണുള്ളതെന്നും കപില്‍ സിബല്‍ ചോദിച്ചു. നേതൃത്വം മാറുക തന്നെ വേണം. അല്ലാതെ പരിഷ്‌ക്കാര നടപടികള്‍ കൊണ്ട് മാത്രം ഗുണം ചെയ്യില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ഇതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഗ്രൂപ്പ് 23 വീണ്ടും രംഗത്തെത്തി. നാളെ വിശാല യോഗം ചേരാനാണ് തീരുമാനം. വൈകുന്നേരം ഏഴ് മണിക്ക് ചേരുന്ന യോഗത്തിലേക്ക് കേരളത്തിലെ ചില നേതാക്കള്‍ക്കും ക്ഷണം ഉണ്ട്. സംഘടനാ ജനറല്‍ സെക്രട്ടറിയെ മാറ്റുന്നതടക്കമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പില്‍ ഗ്രൂപ്പ് 23 നേതാക്കള്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രതിഷേധിച്ചിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.