'സമാധാനം പുലരണം': യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ആവര്‍ത്തിച്ച് വത്തിക്കാന്‍; പ്രതീക്ഷയോടെ ലോകം

'സമാധാനം പുലരണം': യുദ്ധം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് ആവര്‍ത്തിച്ച് വത്തിക്കാന്‍; പ്രതീക്ഷയോടെ ലോകം

റോം: ഉക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ പ്രശ്‌ന പരിഹാരത്തിനായി പരിശുദ്ധ സിംഹാസനം മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍.

നിരപരാധികളെ കൊന്നൊടുക്കി ചോരപ്പുഴയൊഴുക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്നദ്ധത വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആവര്‍ത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിച്ച് സമാധാനം കൈവരിക്കാന്‍ വത്തിക്കാന് ആവുന്നതെല്ലാം ചെയ്യാന്‍ പരിശുദ്ധ സിംഹാസനം തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

ദൈവനാമത്തില്‍ യുദ്ധം നിര്‍ത്തണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ അഭ്യര്‍ത്ഥനയ്ക്ക് തൊട്ടുപിന്നാലെ കര്‍ദ്ദിനാള്‍ പരോളിന്‍ ഇറ്റാലിയന്‍ സ്റ്റേറ്റ് ടെലിവിഷനുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജെയ് ലാവ്‌റോവുമായി നടത്തിയ സംഭാഷണം അനുസ്മരിച്ച കര്‍ദ്ദിനാള്‍ പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടും പ്രതികരണമുണ്ടായിട്ടില്ലെന്ന് പറഞ്ഞു.

സംഭവിക്കുന്ന എല്ലാത്തിനും അറുതി വരുത്താന്‍ ഒരു വഴി കണ്ടെത്തുക എന്നതാണ് പ്രധാന കാര്യമെന്നും സഭ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം ആയിരങ്ങളെ കൊന്നൊടുക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി വത്തിക്കാന്‍ നടത്തി വരുന്ന ശ്രമങ്ങളെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റു നോക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.