ശ്രീനഗര്‍: ശ്രീനഗറില്‍ വീണ്ടും ഏറ്റുമുട്ടല്‍. മൂന്ന് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഖാന്‍മോഹ് കൊലപാതകത്തില്‍ പങ്കുള്ളവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെ മറ്റ് കുറ്റകരമായ വസ്തുക്കള്‍ കണ്ടെത്തി. സ്ഥലത്ത് കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് നിഗമനം. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി ജമ്മു കശ്മീര്‍ പൊലീസിന്റെയും അര്‍ധസൈനിക സേനയുടെയും സംയുക്ത സംഘം ശ്രീനഗറിലെ നൗഗാം പരിസരം വളഞ്ഞിരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളെ തുടര്‍ന്നായിരുന്നു നടപടി. ഇതിനിടെ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇവര്‍ സര്‍പഞ്ചിലെ കൊലപാതകത്തില്‍ പങ്കുള്ളവരാണെന്ന് സംശയിക്കുന്നു. മാര്‍ച്ച് ഒന്‍പതിനാണ് ഖോന്‍മോയില്‍ സര്‍പഞ്ചായ ഭട്ട് കൊല്ലപ്പെട്ടുന്നത്.
24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ചൊവ്വാഴ്ച തെക്കന്‍ കശ്മീരിലെ അവന്തിപോരയിലെ ചാര്‍സൂ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.