ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊറോണ വ്യാപനം രൂക്ഷം; മണിക്കൂറുകള്‍ക്കകം നാല് ലക്ഷം രോഗികള്‍

 ചൈനയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയിലും കൊറോണ വ്യാപനം രൂക്ഷം; മണിക്കൂറുകള്‍ക്കകം നാല് ലക്ഷം രോഗികള്‍


സോള്‍: ചെനയ്ക്ക് പിന്നാലെ ദക്ഷിണകൊറിയയിലും കൊറോണ വ്യാപനം രൂക്ഷമെന്ന് റിപ്പോര്‍ട്ട്.രാജ്യമൊട്ടാകെ നാല് ലക്ഷം പേര്‍ക്കാണ് ഏതാനും മണിക്കൂറുകള്‍ക്കകം രോഗം സ്ഥിരീകരിച്ചത്. കൊറോണ മഹാമാരി ആരംഭിച്ചത് മുതല്‍ രാജ്യത്ത് സ്ഥിരീകരിക്കുന്ന പ്രതിദിന കേസുകളില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിപ്പോഴത്തേത്. രാജ്യത്തെ പ്രാദേശിക വ്യാപനം മൂലമാണ് ഇത്രയധികം കേസുകള്‍ ഉണ്ടായത്.

ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊറോണ കേസുകളുടെ എണ്ണം 7,629,275 ആയതായി കൊറിയന്‍ രോഗ നിയന്ത്രണ ഏജന്‍സി വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാജ്യത്ത് 293 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്

ഒരിടവേളയ്ക്ക് ശേഷം ചൈനയില്‍ കൊറോണ പിടിമുറുക്കുകയാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പ്രധാനപ്പെട്ട നഗരങ്ങളില്‍ ഇതിനോടകം തന്നെ ലോക്ഡൗണ്‍ നിയന്ത്രണത്തിലാക്കിയിരുന്നു.ഇന്ന് മാത്രം ചൈനയില്‍ 3290 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 11 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

ചൈനയിലും ദക്ഷിണ കൊറിയയിലും കൊറോണ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് ഒമിക്രോണ്‍ വ്യാപനമാണ്. കൊറോണയെ നേരിടാനുള്ള ചൈനയുടെ സീറോ കൊറോണ തന്ത്രത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ് ഒമിക്രോണ്‍ വകഭേദം എന്നാണ് വിവരം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.