കോണ്‍ഗ്രസിന്റേത് 'വ്യാജ മതേതരത്വം', ബിജെപിയെ നേരിടേണ്ടത് പഴയ രീതിയിലല്ല; കോണ്‍ഗ്രസിനെ ഉപദേശിച്ച് ശിവസേന

കോണ്‍ഗ്രസിന്റേത് 'വ്യാജ മതേതരത്വം', ബിജെപിയെ നേരിടേണ്ടത് പഴയ രീതിയിലല്ല; കോണ്‍ഗ്രസിനെ ഉപദേശിച്ച് ശിവസേന

മുംബൈ: പല വിഷയങ്ങളിലും കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുന്നത് വ്യാജ മതേതരത്വമാണെന്ന് സഖ്യകക്ഷിയായ ശിവസേനയുടെ വിമര്‍ശനം. പഴയ രീതിയിലുള്ള പോരാട്ടം നടത്തിയാല്‍ ബിജെപിയെ തോല്‍പ്പിക്കുക എളുപ്പമല്ലെന്നും പാര്‍ട്ടി മുഖപത്രമായ സാംമ്‌നയിലെ ലേഖനത്തില്‍ ശിവസേന കോണ്‍ഗ്രസിനെ ഉപദേശിക്കുന്നു.

ബിജെപിയുടെ സൈബര്‍സേന വ്യാജ ആഖ്യാനങ്ങള്‍ സൃഷ്ടിക്കുകയാണ്. ബംഗാളിലും മഹാരാഷ്ട്രയിലും ബിജെപി നേതാക്കള്‍ ഈ ആഖ്യാനങ്ങളെ മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാല്‍ അതൊന്നും അവര്‍ വിചാരിച്ചത്ര ഫലമുണ്ടാക്കിയില്ല. ഉത്തര്‍പ്രദേശില്‍ എസ്പി നേതാവ് അഖിലേഷ് യാദവ് ബിജെപിക്കെതിരെ ശക്തമായ പോരാട്ടമാണു നടത്തിയത്. എന്നാല്‍ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനാകുന്നില്ല. കോണ്‍ഗ്രസ് കൂടുതല്‍ സ്ഥലങ്ങളില്‍ ദുര്‍ബലമായി കൊണ്ടിരിക്കുകയാണ്.

സമീപ കാലത്തുണ്ടായ വിവാദങ്ങള്‍ക്കെല്ലാം പിന്നില്‍ ബിജെപിയുടെ വ്യാജ പ്രചാരണങ്ങളാണ്. ഹിജാബ് വിവാദം, ദ് കശ്മീര്‍ ഫയല്‍സ് സിനിമ തുടങ്ങിയ വിഷയങ്ങളില്‍ ബിജെപിക്ക് ബദല്‍ ഒരുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. ജി 23 നേതാക്കളെയും ലേഖനം വിമര്‍ശിക്കുന്നു. അവര്‍ ഗുണമില്ലാത്തവരാണെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് എഴുതിയ ലേഖനത്തില്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.