ലോ കോളേജിലെ സംഘർഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

ലോ കോളേജിലെ സംഘർഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: ലോ കോളേജില്‍ വനിത ഉള്‍പ്പെടെയുള്ള കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവർത്തകർ. ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

'വനിതയെന്ന പരിഗണന പോലും നല്‍കാതെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റായ സഫ്‌ന യാക്കൂബിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവം കേരളത്തിന് അപമാനകരമാണ്. പ്രാകൃതരായ മനുഷ്യര്‍പോലും ചിന്തിക്കാത്ത സംഭവമാണ് ലോ കോളേജില്‍ നടന്നതെന്നും കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിക്കുമെന്നും' കെപിസിസി ജനറല്‍ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണന്‍ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ സ്ത്രീപക്ഷ നിലപാട് ഇതാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. അല്ലെങ്കില്‍ സ്ത്രീസുരക്ഷയ്ക്കും സ്വതന്ത്ര സംഘടനാ പ്രവര്‍ത്തനത്തിനും വേണ്ടി ശക്തമായ ഇടപെടല്‍ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ലോ കോളേജില്‍ കെ എസ് യു വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്. വനിതാ നേതാവിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫീനയാണ് ആക്രമിക്കപ്പെട്ടത്. അതേസമയം കെഎസ് യു നേതാവ് സഫീന അടക്കമുള്ളവരാണ് ആക്രമണത്തിന് നേതൃത്വം കൊടുത്തതെന്നാണ് എസ്‌എഫ്‌ഐ ആരോപിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.