ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിക്കുന്നു. കൊല്‍ക്കത്ത-ധാക്ക മൈത്രേയി, കൊല്‍ക്കത്ത-ഖുല്‍ന ബന്ധന്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളാണ് അടുത്തയാഴ്ച്ച മുതല്‍ ആരംഭിക്കുന്നത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സര്‍വീസ് വീണ്ടും തുടങ്ങുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായിട്ടാണ് ഈ തീരുമാനം.
മൈത്രീ എക്സ്പ്രസ് ആഴ്ച്ചയില്‍ അഞ്ച് ദിവസമാണ് ഓടുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് ധാക്കയിലെത്താന്‍ ട്രെയിനിന് 400 കിലോമീറ്ററോളം സഞ്ചരിക്കണം. നേരത്തെ കൊല്‍ക്കത്തയിലും ധാക്കയിലും ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് രണ്ട് സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നു. 2017ല്‍ ഈ സ്റ്റോപ്പുകള്‍ ഇല്ലാതായി. ഇതോടെ മൈത്രീ എക്സ്പ്രസിന്റെ യാത്രാസമയം രണ്ടര മണിക്കൂര്‍ കുറഞ്ഞു. യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം എട്ട് മണിക്കൂര്‍ 50 മിനിറ്റ് സമയമെടുക്കും.
പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ആദ്യത്തെ ആധുനിക ഇന്റര്‍നാഷണല്‍ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസാണ് മൈത്രീ എക്‌സ്പ്രസ്. 43 വര്‍ഷത്തോളം അടച്ചിട്ടിരുന്ന ധാക്ക-കൊല്‍ക്കത്ത പാത 2008ല്‍ മൈത്രീ എക്സ്പ്രസിലൂടെ പുനഃരാരംഭിക്കുകയായിരുന്നു. 2017ല്‍ ബന്ദന്‍ എക്‌സ്പ്രസ് എന്ന രണ്ടാമത്തെ ട്രെയിന്‍ സര്‍വീസും ആരംഭിച്ചു. ഇരു രാജ്യങ്ങളിലെയും വ്യാപാരികള്‍ക്ക് ഗുണം ചെയ്യുന്നതാണ് പുതിയ സര്‍വീസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.