ഓസ്റ്റിൻ:ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നയിക്കുന്ന വാർഷിക നോമ്പുകാല ധ്യാനം ഓസ്റ്റിനിലെ സെന്റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ നടത്തപ്പെടും. മാർച്ച് 25 മുതൽ 27 വരെയുള്ള തീയതികളിലായിരിക്കും ധ്യാനം നടക്കുക. ആദ്യ ദിവസമായ മാർച്ച് 25 വെള്ളിയാഴ്ച വൈകുന്നേരം ആറര മുതൽ രാത്രി ഒൻപതര വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയുമായിരിക്കും ധ്യാനം നടത്തപ്പെടുക.27 ഞായറാഴ്ച പതിനൊന്ന് മണി മുതൽ രണ്ടര വരെ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ ആന്റോ ജി ആലപ്പാട്ട് അറിയിച്ചു.
കോവിഡ് വ്യാപനത്തോടനുബന്ധിച്ചുള്ള നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഓൺലൈനിലായിരുന്നു ധ്യാനം നടത്തിയിരുന്നത്. എന്നാൽ ഈ വര്‍ഷം എല്ലാവർക്കും നേരിട്ട് ദേവാലയത്തിൽ എത്തി ധ്യാനത്തിൽ പങ്കെടുക്കാനുള്ള സുരക്ഷിതമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഇടവക വികാരി ഫാ ആന്റോ ജി ആലപ്പാട്ട് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.