ഷക്കീബ് അര്‍ധസെഞ്ചുറി; ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍

ഷക്കീബ് അര്‍ധസെഞ്ചുറി; ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍

സെഞ്ചുറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റുചെയ്ത ബംഗ്ലാ കടുവകള്‍ 50 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 314 റണ്‍സ്. ആഫ്രിക്കന്‍ മണ്ണില്‍ ബംഗ്ലാദേശിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

64 പന്തില്‍ 77 റണ്‍സെടുത്ത ഷക്കീബ് അല്‍ ഹസനാണ് സ്‌കോറിംഗ് വേഗത്തിലാക്കിയത്. ആദ്യ വിക്കറ്റില്‍ തമീം ഇക്ബാലും (41) ലിട്ടണ്‍ ദാസും (50) ചേര്‍ന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. പിന്നീട് യാസിര്‍ അലി (44 പന്തില്‍ 50 റണ്‍സ്) ഷക്കീബിനൊപ്പം ചേര്‍ന്നതോടെ സ്‌കോറിംഗ് വേഗത്തിലായി. മാര്‍ക്കോ ജാന്‍സണ്‍, കേശവ് മഹാരാജ് എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.