ബംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് പോലുള്ള മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം തുടരുന്നു. ഹിജാബ് അനുവദിക്കണമെന്ന, തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്.
ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് ആണ്‍കുട്ടികളടക്കം 231 പേര്‍ പരീക്ഷ എഴുതിയില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. തങ്ങള്‍ പഠനത്തിനല്ല, ഹിജാബിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നാണ് വിദ്യാര്‍ത്ഥിനികളുടെ വാദം. ഹിജാബ് ഇല്ലാതെ, കോളജിലേക്കില്ലെന്നുമാണ് വിദ്യാര്‍ത്ഥിനികളുടെ കടുംപിടുത്തം.
ഹൈക്കോടതി വിധി ലംഘിച്ച് കോളജില്‍ എത്തുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് പി.യു കോളേജ് ഡപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ വിസമ്മതിക്കുകയായിരുന്നു. വെള്ളിയാഴ്ച നടന്ന കന്നട പരീക്ഷ ഇവര്‍ എഴുതിയില്ല. ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണ നല്‍കി കോളജിലെ ആണ്‍കുട്ടികളും പരീക്ഷയില്‍ നിന്നും വിട്ടു നിന്നു.
കര്‍ണാടക സര്‍ക്കാരിന്റെ വാദം ശരിവെച്ചാണ് ഹിജാബ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയത്. ഇസ്ലാമില്‍ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്നും ഇത് അവരുടെ മൗലികാവകാശത്തെ ഇല്ലാതാക്കില്ലെന്നുമായിരുന്നു കോടതിയുടെ നിര്‍ണായക നിരീക്ഷണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.