ഇന്ത്യയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് എല്ലാ മുതിര്‍ന്നവര്‍ക്കും ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് എല്ലാ മുതിര്‍ന്നവര്‍ക്കും ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മറ്റ് രാജ്യങ്ങളില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസ് എല്ലാ മുതിര്‍ന്നവര്‍ക്കും ലഭ്യമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ കോവിഡ് മുന്നണി പ്രവര്‍ത്തകര്‍ക്കും 60 വയസിന് മുകളില്‍ പ്രായമായവര്‍ക്കും മാത്രമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ചില വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസെടുക്കേണ്ടത് അനിവാര്യമാണ്.

നിലവില്‍ ഇന്ത്യയിലെ കോവിഡ് ബാധ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,549 പുതിയ കേസുകളും 31 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഏഷ്യയിലെയും യൂറോപ്പിലെയും ചില ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്.

ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ അടുത്തിടെ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയിലും ജൂണ്‍ ജൂലൈ മാസങ്ങളില്‍ കോവിഡിന്റെ അടുത്ത തരംഗമുണ്ടാകുമെന്നാണ് കാണ്‍പൂര്‍ ഐഐടിയിലെ വിദഗ്ധരുടെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കാനൊരുങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.