സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും; തീരുമാനം അടുത്ത മന്ത്രിസഭ യോഗത്തില്‍

സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും; തീരുമാനം അടുത്ത മന്ത്രിസഭ യോഗത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ടാക്സി നിരക്ക് മിനിമം 175 രൂപയില്‍ നിന്ന് 210 രൂപയായി ഉയര്‍ത്താനും ഓട്ടോ മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 ആയി ഉയര്‍ത്താനുമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശ.

അവസാനം ഓട്ടോ, ടാക്സി ചാര്‍ജ് കൂട്ടിയത് നാലു വര്‍ഷം മുമ്പാണ്. അതിന് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ധനയുണ്ടായതായും മന്ത്രി പറഞ്ഞു. 'ഓട്ടോ-ടാക്സികള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഒന്നര കിലോമീറ്റര്‍ ദൂരത്തിന് 25 രൂപയാണ് ഓട്ടോറിക്ഷകള്‍ക്ക് മിനിമം ചാര്‍ജ്. ഇത് 40 രൂപയായി ഉയര്‍ത്താനാണ് ഓട്ടോ തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒന്നര കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 30 രൂപ മിനിമം ചാര്‍ജാക്കും' മന്ത്രി വ്യക്തമാക്കി.

1500 സിസി വരെയുള്ള കാറുകള്‍ക്ക് അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 175 രൂപയാണ് മിനിമം ചാര്‍ജ്. അത് 210 ആയി ഉയര്‍ത്താനാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാര്‍ശയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത മന്ത്രിസഭ യോഗത്തില്‍ ചാര്‍ജ് വര്‍ധനവിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.